ദുബൈ: അബൂദബിയിൽ മൂന്നുപേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന് ഹൂതികൾ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ് അൽ ഉതൈബയാണ് നിർണായകമായ വിവരം അമേരിക്കയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കിയത്.
നേരത്തെ ഡ്രോണുകൾ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. ആദ്യമായാണ് മിസൈൽ ഉപയോഗിച്ചതായി ഔദ്യേഗികമായി വെളിപ്പെടുത്തുന്നത്.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പലതവണകളായി സിവിലയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് തൊടുത്തുവിട്ടതായും മിക്കതും തടയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ തടയാൻ കഴിയാത്തതാണ് മൂന്നു പേരുടെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂയിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി ഓഫ് അമേരിക്ക സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കവെയാണ് യൂസുഫ് അൽ ഉതൈബ ഇക്കാര്യം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.