ദുബൈ: യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട ആദ്യ ചാർേട്ടഡ് വിമാനത്തിെൻറ സമയത്തിൽ പിന്നെയും മാറ്റം. കെ.എം.സി.സി അരീേക്കാട് മണ്ഡലം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച വൈകീട്ട് ആറിന് റാസൽഖൈമയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടുമെന്നറിയിച്ചിരുന്ന സ്പൈസ്ജെറ്റ് വിമാനം യു.എ.ഇ സമയം രാത്രി 11.30ന് പറക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. എത്രയും പെെട്ടന്ന് നാടണയാനാകുമെന്ന പ്രതീക്ഷയിൽ ഷാർജയിൽനിന്നും ദുബൈയിൽ നിന്നും രാവിലെ തന്നെ പുറപ്പെട്ടിറങ്ങിയ പ്രവാസികൾ റാസൽഖൈമ വിമാനത്താവളത്തിൽ കാത്തിരിപ്പിലാണ്.
ലോക്ഡൗൺ തുടങ്ങിയ മാർച്ച് 22മുതൽ നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങിപ്പോയ പതിനായിരക്കണക്കിന് മനുഷ്യരാണ് എംബസിയിലും കോൺസുലേറ്റിലും നോർക്കയിലും പേര് രജിസ്റ്റർ ചെയ്ത് വിമാനത്തിൽ ഉൗഴം കിട്ടുന്നതിന് വിളിയും കാത്തിരിക്കുന്നത്. ചികിത്സ മുടങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിലെത്തി ജോലി ലഭിക്കാതെ തിരിക്കേണ്ടവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കാത്തു നിൽക്കെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിമാനങ്ങൾ അപര്യാപ്തമാണ്.
ഇൗ അവസരത്തിലാണ് ചാർേട്ടഡ് വിമാനങ്ങൾ പറത്തുവാൻ സ്ഥാപനങ്ങളും സംഘടനകളും അപേക്ഷ നൽകിയത്. നിരവധി അപേക്ഷകൾ സമർപ്പിക്കപ്പെെട്ടങ്കിലും രണ്ട് വിമാനങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.