ബംഗ്ലാദേശിലേക്കുള്ള കോളറ കിറ്റുകൾ എമിറേറ്റ്​സ്​ വിമാനത്തിൽ കയറ്റുന്നു 

ബംഗ്ലാദേശിന്​ സഹായം എത്തിച്ച്​ യു.എ.ഇ

ദുബൈ: ബംഗ്ലാദേശിലെ കോളറ ബാധിത മേഖലയിലേക്ക്​ സഹായം എത്തിച്ച്​ യു.എ.ഇ. വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശ പ്രകാരമാണ്​ ബംഗ്ലാദേശിലേക്ക്​ കോളറ കിറ്റുകൾ അയച്ചത്​.

ദുബൈയിലെ ലോകാരോഗ്യ സംഘനടയുടെ ഹബിൽനിന്നാണ്​ എമിറേറ്റ്​സി​െൻറ സ്​കൈ കാർഗോയിൽ സഹായം അയച്ചത്​. 50.7 മെ​ട്രിക്​ ടൺ കോളറ കിറ്റാണ്​ അയച്ചത്​. 1.31 ലക്ഷം ഡോളർ ചെലവ്​ വരുന്ന സഹായം 20,000 പേരിലേക്കെത്തും. ധാക്കയിലാണ്​ സഹായം എത്തിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.