ദുബൈ: രാജ്യം കൈവരിച്ച നേട്ടങ്ങളുടെ പ്രതീകമായ ചതുർവർണ പതാക വാനിലുയർത്തി യു.എ.ഇ ദേശീയ പതാകദിനം ആഘോഷിച്ചു.കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച പോരാളികൾക്ക് ഈ ദിനം സമർപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദേശീയപതാക ഉയർത്തി.മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലാണ് പതാക ഉയർത്തിയത്. രാവിലെ 11ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ദേശീയപതാക ഉയർന്നു.
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ പ്രസിഡൻറായി സ്ഥാനേമറ്റെടുത്തതിെൻറ ഒാർമ പുതുക്കിയാണ് ദേശീയ പതാകദിനം ആചരിച്ചത്.രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും പ്രകടമാക്കാനുള്ള അവസരമാണ് ദേശീയപതാക ദിനമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തെ വിവിധ സമൂഹങ്ങളുടെ ക്ഷേമത്തിനായി കോവിഡ് കാലത്ത് പ്രവർത്തിച്ചവർക്ക് നന്ദി അർപ്പിക്കുന്നു. യു.എ.ഇയിലെ പൗരന്മാരും താമസക്കാരും ഐക്യത്തിെൻറ ഉദാഹരണങ്ങളാണ്. അവർ ഒത്തൊരുമയോടെ പ്രവർത്തിച്ചതിെൻറ ഫലമായാണ് വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ വാഹനങ്ങളും വീടുകളും ചതുർവർണ പതാകകളാൽ അലംകൃതമായി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം 2013 മുതലാണ് രാജ്യത്ത് പതാകദിനം ആചരിച്ച് തുടങ്ങിയത്. ഇമറാത്തി പൗരന്മാരും പ്രവാസികളും സന്ദർശകരും ആഘോഷത്തിൽ പങ്കുചേർന്നു.ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ലൈബ്രറികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദേശീയപതാക ഉയർത്തി.
ദുബൈ സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ ഹംബദാൻ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തി. 4000 പതാകകൊണ്ട് കടൽത്തീരത്ത് ദുബൈ ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും ചിത്രം തീർത്താണ് ദുബൈ മീഡിയ ഓഫിസ് പതാകദിനം ആചരിച്ചത്. ദുബൈ കൈറ്റ് ബീച്ചിലായിരുന്നു ഈ വേറിട്ട കാഴ്ച.ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പതാക ഉയർത്തി. ഡയറക്ടർമാരും ജീവനക്കാരും യു.എ.ഇ സ്ഥാപക പിതാക്കന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുകയും നേതൃത്വത്തിനും ജനങ്ങൾക്കും സമർപ്പണം പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.