സാമൂഹിക, ജീവകാരുണ്യ പ്രവർത്തനം; കാന്തപുരത്തിന്​ യു.എ.ഇ ഗോൾഡൻ വിസ

ദുബൈ: കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തിയാണ് ആദരം. യു.എ.ഇയും ജാമിഅ മർകസും തമ്മിൽ നിലനിൽക്കുന്ന ബന്ധം, വിദ്യാഭ്യാസ വിനിമയം എന്നിവയും ആദരവിന് കാരണമായി.

വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഗോൾഡൻ വിസ ലഭിച്ചതിൽ യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപമേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവരോട് നന്ദി അറിയിക്കുന്നതായി കാന്തപുരം പറഞ്ഞു.

Tags:    
News Summary - UAE Golden Visa for Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.