ദുബൈ: കഴിഞ്ഞ വർഷം മാത്രം 11 പരിസ്ഥിതി സൗഹൃദ പദ്ധതികൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെന്ന് യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ൽ രാജ്യത്ത് 7,035.75 മെഗാവാട്ട് ശുദ്ധമായ ഊർജോൽപാദനം നടത്തിയിട്ടുണ്ടെന്നും ഈ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ ഇത് അടിവരയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുനരുപയോഗപ്രദമായ ഊർജോൽപാദനത്തിൽ മുന്നോട്ടു കുതിക്കുന്നതിനായി രാജ്യം സ്വീകരിച്ച ‘യു.എ.ഇ എനർജി സ്ട്രാറ്റജി’ വിജയകരമായി മുന്നോട്ടുപോകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. പാരിസ് കാലാവസ്ഥ ഉടമ്പടി അംഗീകരിച്ച രാജ്യം സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ചാണ് പദ്ധതികൾ രൂപപ്പെടുത്തുന്നതെന്നും പറഞ്ഞു. പുതുവർഷത്തിൽ ചൈനയുടെ സീറോ-കോവിഡ് നയം, സ്ട്രാറ്റജിക് ഓയിൽ റിസർവ് നിറക്കാനുള്ള യു.എസ് തീരുമാനം, റഷ്യൻ കടൽ വഴിയുള്ള എണ്ണ ഉൽപന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം, നിലവിലുള്ള ആഗോള പണപ്പെരുപ്പം എന്നിങ്ങനെ നിരവധി ഘടകങ്ങൾ എണ്ണവിലയെ സ്വാധീനിക്കുമെന്നും അൽ മസ്റൂയി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.