ദുബൈ: റമദാനിൽ വിവിധ എമിറേറ്റുകളിലെ ബസ്, പെയ്ഡ് പാർക്കിങ് സമയങ്ങൾ പ്രഖ്യാപിച്ചു. ദുബൈയിൽ തിങ്കൾ മുതൽ ശനിവരെ സാധാരണ പാർക്കിങ് സ്ഥലങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പാർക്കിങ് ഫീസ് നൽകണം. ഇതിനുശേഷം രാത്രി എട്ട് മുതൽ അർധരാത്രി വരെയും ഫീസ് ബാധകമാണ്. അതേസമയം, ടീകോം സോൺ പാർക്കിങ്ങുകളിൽ (എഫ് കോഡ്) രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെയാണ് പെയ്ഡ് പാർക്കിങ്. ബഹുനില പാർക്കിങ്ങുകൾ എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാത്രി ഒരു മണിവരെയും ശനിയാഴ്ച 12 വരെയും മെട്രോ ഓടും. ഞായർ രാവിലെ എട്ട് മുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തനം. ദുബൈ ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ ആറ് മുതൽ പുലർച്ച ഒന്ന് വരെ ഓടും. ഞായർ രാവിലെ ഒമ്പത് മുതൽ പുലർച്ച ഒന്നുവരെയായിരിക്കും ട്രാമിെൻറ പ്രവർത്തനം.
ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചവരെയായിരിക്കും പ്രവർത്തനം. എന്നാൽ ഉമ്മു റമൂൽ, അൽ മനാറ, ദേര, അൽ ബർഷ, തവാർ, അൽ ഖഫാഫ്, ആർ.ടി.എ ഹെഡ് ക്വാർട്ടേഴ്സ് എന്നിവ പഴയതുപോലെ തുറന്നിരിക്കും.
അജ്മാന്‍: റമദാനിലെ അജ്മാനിലെ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകീട്ട് എട്ട് മുതല്‍ രാത്രി 12 വരെയുമാണ് പുതുക്കിയ സമയക്രമം. വെള്ളിയാഴ്ചകളും ഔദ്യോഗിക അവധി ദിനങ്ങളും ഒഴികെ ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ പേ പാര്‍ക്കിങ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
അബൂദബി: അബൂദബിയിൽ റമദാനിലെ പെയ്ഡ് പാര്‍ക്കിങ്, ടോള്‍ ഗേറ്റ് സമയം, ബസ് സമയം എന്നിവ പ്രഖ്യാപിച്ചു. നിലവിലുള്ളതുപോലെ തന്നെ ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ അര്‍ധരാത്രി 12 വരെയാണ് മവാഖിഫ് പാര്‍ക്കിങ് ഫീസ് ഈടാക്കുകയെന്ന് ഐ.ടി.സി. അറിയിച്ചു. വെള്ളിയാഴ്ചയും അവധി ദിനങ്ങളിലും പാര്‍ക്കിങ് സൗജന്യമാണ്. ദര്‍ബ് ടോള്‍ ഗേറ്റ് സമയത്തിന് റമദാനില്‍ മാറ്റമുണ്ട്. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ പത്തുവരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെയുമാണ് ദര്‍ബ് ഡോള്‍ ഗേറ്റ് പ്രവര്‍ത്തിക്കുക.
റമദാനില്‍ രാവിലെ അഞ്ചുമുതല്‍ പുലര്‍ച്ച ഒന്നുവരെയാണ് അബൂദബി സിറ്റി ബസ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. അബൂദബി പ്രാന്തമേഖലകളില്‍ രാവിലെ അഞ്ചുമുതല്‍ രാത്രി 12 വരെയും ബസ് സര്‍വിസുകളുണ്ടാവും. 22, 54, 65, 67, 101, 110, എ-1, എ-2 എന്നീ റൂട്ടുകളില്‍ 24 മണിക്കൂറും ബസ് ഉണ്ടാവും.
അല്‍ഐന്‍ നഗരത്തിലും പ്രാന്തമേഖലകളിലും രാവിലെ ആറുമുതല്‍ രാത്രി 12 വരെയാണ് ബസ് സര്‍വിസ്. അബൂദബിയിലും അല്‍ഐനിലും ബസ് സര്‍വിസുകള്‍ തമ്മിലുള്ള ഇടവേള പഴയതു പോലെ തുടരും. അബൂദബി ഐലന്‍റ്, അല്‍ ഐന്‍ സിറ്റി എന്നിവിടങ്ങളില്‍ ബസ് സര്‍വിസ് സമയങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടാകും.
അല്‍ ധഫ്രയില്‍ ബസുകള്‍ പഴയതുപോലെതന്നെ സര്‍വിസ് നടത്തും. നോമ്പുതുറ സമയത്ത് സര്‍വിസ് ഉണ്ടായിരിക്കില്ല. സാധാരണദിവസങ്ങളില്‍ അബൂദബി എക്‌സ്പ്രസ് സര്‍വിസുകള്‍ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും ആഴ്ചാന്ത്യങ്ങളില്‍ രാവിലെ ആറുമുതല്‍ പുലര്‍ച്ച ഒരുമണിവരെയുമാണ് നടത്തുക. അതേസമയം, ആവശ്യമനുസരിച്ചുള്ള ബസ് സര്‍വിസുകള്‍ പതിവുപോലെ രാവിലെ ആറുമുതല്‍ രാത്രി 11 വരെ ഉണ്ടാവും.
അബൂദബി സിറ്റി മുനിസിപ്പാലിറ്റി, അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഐ.ടി.സി കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച 12 വരെയും പ്രവര്‍ത്തിക്കും.
ഷാർജ: റമദാൻ മാസത്തിൽ അപകടങ്ങൾ കുറയ്ക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനുമായി ഷാർജയിലെ പ്രധാന റോഡുകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി ഷാർജ പൊലീസിെൻറ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്‍റ് ട്രാഫിക് പട്രോളിങ്ങിന് സമഗ്രമായ റോഡ് പ്ലാൻ തയാറാക്കിയിട്ടുണ്ട്. റമദാൻ മാസത്തെ പൊതുസുരക്ഷ പദ്ധതികളും ഷാർജ പൊലീസ് പ്രഖ്യാപിച്ചു. ഷാർജയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിൽ പൊലീസ് പട്രോളിങ് നടത്തും. ഷാർജയിലെ ഹൈവേകൾ, കവലകൾ, റൗണ്ട് എബൗട്ടുകൾ, ഷോപ്പിങ് ഏരിയകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടകർക്കും വഴിയോര കച്ചവടക്കാർക്കും ബ്രിഗേഡിയർ അൽ നൗർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ കണ്ടാൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിനെ 80040, 901 എന്നീ നമ്പറുകളിൽ വിളിക്കണം.
കടകള്‍ക്കു പുറത്ത് ഭക്ഷണ പ്രദര്‍ശനം നിരോധിച്ച് റാക് മുനിസിപ്പാലിറ്റി
റാസല്‍ഖൈമ: റമദാനോടനുബന്ധിച്ച് ഭക്ഷ്യവില്പന പാചക കേന്ദ്രങ്ങളിലെ നിരീക്ഷണവും മാര്‍ഗനിദേശങ്ങളും കടുപ്പിച്ച് റാക് മുനിസിപ്പാലിറ്റി. കടകള്‍ക്ക് പുറത്ത് ഭക്ഷണം പ്രദര്‍ശിപ്പിച്ചുള്ള വില്പന റമദാനില്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി പബ്ലിക് ഹെല്‍ത്ത് വകുപ്പ് ഡയറക്ടര്‍ ഷൈമ അല്‍ തനൈജി പറഞ്ഞു. പുണ്യമാസത്തിനു മുന്നോടിയായി ഉപഭോക്താക്കള്‍ കൂടുതലായെത്തുന്ന കേന്ദ്രങ്ങളില്‍ അഞ്ച് ബോധവത്കരണ പരിപാടികള്‍ നടത്തി. നിഷ്കര്‍ഷിക്കേണ്ട വ്യവസ്ഥകള്‍ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ജിംനേഷ്യം സെന്‍ററുകള്‍, ശീഷ കഫെ, വെറ്ററിനറി കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും ബോധവത്കരണവും തുടരും. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി സ്വീകരിക്കുന്ന നടപടികളോട് എല്ലാവിഭാഗം ആളുകളും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.