ലെ​ന നു​സൈ​ബ

ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന്​ യു.​എ.​ഇ


യു.​എ​ൻ ര​ക്ഷാ​സ​മി​തി​യിലെ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ദു​ബൈ: ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ ല​ക്ഷ്യം​വെ​ച്ചു​ള്ള ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ.

യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഗ​സ്സ-​ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തെ കു​റി​ച്ച ച​ർ​ച്ച​യി​ൽ യു.​എ.​ഇ അം​ബാ​സ​ഡ​ർ ലെ​ന നു​സൈ​ബ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇ​തി​ന​കം ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ച്​ 76 ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ​താ​യും 20 ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും ത​ക​ർ​ക്ക​പ്പെ​ട്ട​താ​യും​ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സി​വി​ലി​യ​ൻ ജ​ന​ത​യോ​ട്​ വീ​ടൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ ക്രൂ​ര​ത​യും നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​വു​മാ​ണ്. ഗ​സ്സ​യി​ലെ യു.​എ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ 65,000ത്തി​ലേ​റെ പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ പ്ര​കാ​രം സം​ര​ക്ഷി​ത ഇ​ട​മാ​ണി​ത്. ഇ​വ​യ​ട​ക്കം വി​ട്ടു​പോ​കാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ ത​ട​യു​ന്ന​തും അ​പ​ല​പ​നീ​യ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​​ഖ്യാ​പി​ക്കാ​നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്​ -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​സ്സ​യി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം യു.​എ.​ഇ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ്​ ചേ​ർ​ന്ന​ത്. യു.​എ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള മാ​ർ​ട്ടി​ൻ ഗ്രി​ഫി​ത്ത്, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഏ​ജ​ൻ​സി ത​ല​വ​ൻ ഫി​ലി​പ്​ ല​സാ​റി​നി എ​ന്നി​വ​ർ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

15 അം​ഗ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ 2022-23 വ​ർ​ഷ​ത്തെ താ​ൽ​ക്കാ​ലി​ക അം​ഗ​ത്വ പ​ദ​വി​യാ​ണ്​ യു.​എ.​ഇ​ക്കു​ള്ള​ത്.

Tags:    
News Summary - UAE to protect Gaza hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.