ദുബൈ: കുടുംബങ്ങള്‍ക്ക് ഉല്ലസിക്കാനും വിനോദ സഞ്ചാരത്തിനും ബുര്‍ജുല്‍ അറബിെൻറ ഇരു വശങ്ങളിലുമായി ദ്വീപുകളൊരുക്കി മസ്റ അല്‍ അറബ് പദ്ധതി വരുന്നു. എക്സ്പോ 2020 ന് മുന്നോടിയായി തുടക്കമിടുന്ന പദ്ധതിയുടെ പ്രഖ്യാപനം യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് നടത്തിയത്.
40 ലക്ഷം ചതുരശ്ര അടിയിലായി പരന്നു കിടക്കുന്നതാണ് പദ്ധതി. ദുബൈയിലത്തെുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച ആസ്വാദന സൗകര്യങ്ങളൊരുക്കാനും ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ കുതിപ്പ് ശക്തിപ്പെടുത്താനും പദ്ധതി സഹായകമാകുമെന്ന് ദുബൈ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബാഇ പറഞ്ഞു.
കടലിന് അഭിമുഖമായുള്ള 140 വില്ലകളാണ് പദ്ധതിയിലുണ്ടാവുക. ആഡംബരത്തിന്‍െറയും സ്വകാര്യതയുടെയും മികച്ച കേന്ദ്രമായിരിക്കും ഈ നിര്‍മിതികള്‍. ഈ വര്‍ഷം ജൂണില്‍ ആരംഭിച്ച് 2020ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 630 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.