അബൂദബി: അബൂദബിയിൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ പൊതു പാർക്കിങ് ഫീസ് പുനരാരംഭിക്കും. കോവിഡിനെ തുടർന്ന് ജനങ്ങളുടെ പ്രതിസന്ധി ലഘൂകരിക്കുന്നതിന് മൂന്നു മാസമായി നിർത്തിവെച്ച പാർക്കിങ് ഫീസാണ് പുനരാരംഭിക്കുന്നത്. ഇതിന് അബൂദബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിെൻറയും ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐ.ടി.സി) സേവനം ലഭ്യമാണ്.
ഉപയോക്താക്കൾക്ക് മൊബൈൽ ഫോൺ വഴി പാർക്കിങ് ഫീസ് അടക്കാനാവും. സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ പേമെൻറ് മെഷീനുകളും ദിവസേന അണുമുക്തമാക്കും.വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമല്ല. പള്ളികൾക്ക് സമീപമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ബാങ്ക് വിളിക്കുന്നതു മുതൽ പ്രാർഥന വരെയുള്ള 45 മിനിറ്റ് പാർക്കിങ് ഫീസ് അടക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.