അൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വെള്ളിയാഴ്ച മുതൽ മധ്യവേനൽ അവധി ആരംഭിക്കുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് മൂന്നു മാസത്തിലേറെയായി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണങ്കിലും അധ്യാപകരും വിദ്യാർഥികളും ഇ-ലേണിങ്ങിലൂടെ പഠനം തുടരുകയായിരുന്നു. സാധാരണ അധ്യയന രീതിയിൽനിന്ന് മാറിയുള്ള ഓൺലൈൻ പഠന രീതി പരിചയപ്പെടാൻ സമയമെടുത്തെങ്കിലും ഒരു പാദം മുഴുവൻ ഇ-ലേണിങ് തുടർന്നതോടെ അവർ ഈ രീതിയോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. രണ്ടുമാസത്തെ മധ്യവേനലവധിക്കുശേഷം ആഗസ്റ്റ് 30ന് സ്കൂളുകൾ തുറക്കും. ഏഷ്യൻ പാഠ്യപദ്ധതിപ്രകാരമുള്ള സ്കൂളുകൾക്ക് രണ്ടാം പാദത്തിെൻറ ആരംഭവും യു.എ.ഇ പാഠ്യപദ്ധതിക്കുകീഴിലെ സ്കൂളുകൾക്കും ഏഷ്യൻ ഇതരപാഠ്യപദ്ധതിയിലെ സ്കൂളുകൾക്കും പുതിയ അധ്യയനവർഷത്തിെൻറ ആരംഭവുമാണ്ആഗസ്റ്റ് 30.
LATEST VIDEO
അവധിക്കാലങ്ങളിൽ ഒാൺലൈനിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങളുമുണ്ടാകും. കോവിഡിനെ അതിജീവിച്ച് അതിവേഗം പഴയനിലയിലേക്ക് മടങ്ങുന്ന യു.എ.ഇയിൽ ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചതിനുപിന്നാലെ മധ്യവേനലവധിക്കുശേഷം സ്കൂളുകളിൽ സാധാരണ അധ്യയനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ മന്ത്രാലയങ്ങളും സ്കൂളധികൃതരും. സാധാരണ മധ്യവേനൽ അവധിക്കാലത്ത് കടുത്തചൂടിൽ നിന്ന് രക്ഷതേടി നാട്ടിൽപോയി ആവോളം മഴ ആസ്വദിക്കാറുള്ള പലരും ഇക്കുറി യാത്ര വേണ്ടെന്നുവെച്ചിട്ടുണ്ട്. വന്ദേഭാരത് മിഷൻ- ചാർട്ടേഡ് വിമാനങ്ങളിൽ കുറെേപർ നാട്ടിലേക്ക് പോയിട്ടുണ്ടെങ്കിലും നാട്ടിലെത്തിയാലുള്ള 28 ദിവസ ക്വാറൻറീനും നാട്ടിൽ ചിലരുടെ മനോഭാവവും ആഗസ്റ്റ് അവസാനം തിരിച്ചെത്തൽ സാധ്യമാകുേമായെന്ന ആശങ്കയും നാട്ടിൽ അവധിക്കാലം വേണ്ടെന്നുവെക്കാൻ പലരെയും പ്രേരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.