ഉമ്മുൽ ഖുവൈൻ: ഗ്രാൻഡ് ഇഫ്താർ ഒരുക്കി ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ. അസോസിയേഷൻ അങ്കണത്തിൽ നടന്ന വിപുലമായ ഇഫ്താർ വിരുന്നിൽ ആയിരങ്ങൾ പങ്കെടുത്തു. കോൺസുലാർ സുനിൽ മുഖ്യാതിഥിയായിരുന്നു. മെംബർമാരും കുടുംബങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ഡോ. ജമാൽ എന്നിവർ റമദാൻ സന്ദേശപ്രഭാഷണം നടത്തി. പ്രസിഡന്റ് സജാദ് നാട്ടിക, സെക്രട്ടറി എസ്. രാജീവ്, ജോ. സെക്രട്ടറി റാഷിദ് പൊന്നാണ്ടി, ട്രഷറർ മൊഹിദീൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.