ഫുജൈറ: കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതിക്കും മാറ്റങ്ങൾക്കും പ്രവാസി മലയാളികൾക്ക് വലിയ പങ്കാണുള്ളതെന്നും രാജ്യം അവരോടു ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മിടുക്കരായ വിദ്യാർഥികൾക്ക് ഇൻകാസ് ഫുജൈറ ഏർപ്പെടുത്തിയ അക്കാദമിക് അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.എ.ഇയുടെ വടക്കു കിഴക്കൻ മേഖലയിലെ അഞ്ചു സ്കൂളുകളിൽ നിന്നായി 61 വിദ്യാർത്ഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. വിവിധ മേഖലയിൽ വ്യക്തി മുദ്രപതിപ്പിച്ച 13 പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു. ശൈഖ് ഹമദ്അ ബ്ദുല്ല ഹമദ് അൽ ശർഖി , മുൻ യു.എ.ഇ മന്ത്രി ഡോ.മുഹമ്മദ് സയീദ് അൽ കിന്ദി തുടങ്ങിയവർ വിശിഷ്ടാതിഥികളായി പെങ്കടുത്തു. ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി അബൂബക്കർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു.
ഇടവാ സൈഫ് , ടി എ രവീന്ദ്രൻ, ഡോ.കെ.സി ചെറിയാൻ,രവിശങ്കർ, അഡ്വ.ഹാഷിക്, പുന്നക്കൻ മുഹമ്മദാലി, ടി.ആർ സതീഷ്കുമാർ,ഷാജി പെരുമ്പിലാവ്, പി.സി ഹംസ, എൻ.ആർ മായിൻ,സാമുവൽ വർഗീസ്, നാസർ പറമ്പിൽ, നാസർ പാണ്ടിക്കാട്, സവാദ് യൂസുഫ്, മനാഫ്, സന്തോഷ് കെ. മത്തായി, വത്സൻ, അഡ്വക്കേറ്റ് നസ്റുദ്ദീൻ, കെ.എം.സി.സി പ്രസിഡൻറ് യൂസുഫ്മാ സ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് കലാവിഭാഗം അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും ഏറെ ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.