ദുബൈ: യൂനിയൻ കോപ് ഐ.ടി ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഐമന്‍ ഉത്‍മാന് ലോക സി.ഐ.ഒ 200ന്‍റെ 'ലെജന്‍റ്' പുരസ്‍കാരം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെ നേതൃസ്ഥാനത്തു കൈവരിച്ച നേട്ടങ്ങളുടെയും യൂനിയന്‍ കോപിന്‍റെ ഇ- കോമേഴ്‍സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലുള്ള സംഭവനകളുടെയും അംഗീകാരമായാണ് വേള്‍ഡ് സി.ഐ.ഒ 200 ഉച്ചകോടിയിൽ പുരസ്‍കാരം സമ്മാനിച്ചത്.
ഇ - കൊമേഴ്സ് വിഭാഗത്തിലാണ് തങ്ങള്‍ക്ക് പുരസ്‍കാരം ലഭിച്ചതെന്ന് ഐമന്‍ ഉത്‍മാന്‍ പ്രതികരിച്ചു. യൂനിയന്‍ കോപിനു വേണ്ടി വികസിപ്പിച്ച സാങ്കേതിക സംവിധാനങ്ങള്‍ക്കാണ് പുരസ്കാരം. യൂനിയൻ കോപില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും ഇ-കൊമേഴ്‍സിന് പ്രത്യേക പ്രാധാന്യവും ശ്രദ്ധയും ലഭിക്കുന്നുണ്ട്. അന്താരാഷ്‍ട്ര പ്രാധാന്യമുള്ള ഈ അവാര്‍ഡ് മികച്ച സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകള്‍ വികസിപ്പിച്ചതിനുള്ള അംഗീകാരമായാണ് നല്‍കുന്നത്.
യൂനിയന്‍ കോപിലെ ഇലക്ട്രോണിക് നെറ്റ്‍വര്‍ക്കും ഇ-കൊമേഴ്‍സ് ചാനലും വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിന് ശക്തമായ പ്രതിച്ഛായ സൃഷ്ടിക്കാനും ഭാവിയിലേക്കുള്ള തയാറെടുപ്പിനായി ആധുനിക പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ഒ.ടി.എസും ഗ്ലോബൽ സി.ഐ.ഒ ഫോറവും ചേർന്നാണ് പുരസ്കാരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.