ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപറേറ്റിവ് സ്ഥാപനമായ യൂനിയൻ കോപിെൻറ പാം ജുമൈറയിലെ പോയൻറിലുള്ള സ്റ്റോറിൽ ഇനി മുതൽ ഹോം ഡെലിവെറി സൗകര്യവും.
പാം ജുമൈറയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തമായസ്, ഷെയർ ഹോൾഡർ കാർഡുകൾ ഷോപ്പിങ്ങിന് ഉപയോഗിക്കാമെന്ന് യൂനിയൻ കോപ് അസിസ്റ്റൻറ് ഓപറേഷൻ മാനേജർ അയ്യൂബ് മുഹമ്മദ് അബ്ദുല്ല മുറാദ് പറഞ്ഞു. ഓരോ ഓർഡറിനും 5.25 ദിർഹമാണ് സർവിസ് ചാർജ് ഈടാക്കുക. കുറഞ്ഞത് 100 ദിർഹമിനെങ്കിലും സാധനങ്ങർ വാങ്ങണം. കാർഡിന് പുറമെ കാഷ് പേമെൻറും സ്വീകരിക്കും.
2018ലാണ് പാം ജുമൈറയിലെ പോയൻറിൽ യൂനിയൻ കോപ് സ്റ്റോർ തുറന്നത്. 20,000ത്തിൽ അധികം ഭക്ഷ്യവസ്തുക്കൾ ഇവിടെ ലഭ്യമാണ്. പൊതുജനാരോഗ്യം ഉറപ്പുവരുത്തിയാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.