ദുബൈ: വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റിയുടെ 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വെങ്ങര നിവാസികളുടെ സംഗമവും യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകർക്കുള്ള വെങ്ങര രിഫായി എക്സലൻസി അവാർഡ് ദാനവും ജൂൺ 25ന് രാവിലെ അവീറിൽ നടക്കും. ദുബൈയിലെ കെ.എം.സി.സി. സുന്നി നേതാവ് വലിയാകണ്ടിയിൽ അബ്ദുല്ല, കെ.എം.സി.സി കണ്ണൂർ ജില്ല ഗ്ലോബൽ ചെയർമാൻ ടി.പി. അബ്ബാസ് ഹാജി, ഓർമ പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ്, ശാഫി കനഹിറമുക്ക് എന്നിവർക്കാണ് ഈ വർഷത്തെ അവാർഡ്.
സംഗമം എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ.പ്രസിഡന്റ് ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം.എം.ജെ.സി. യു.എ.ഇ പ്രസിഡന്റ് ടി.പി.മഹമൂദ് ഹാജി മുഖ്യപ്രഭാഷണം നടത്തും. എം.എം.ജെ.സി അബൂദബി പ്രസിഡന്റ് മുഹമ്മദ് ആലം, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കെ.ശശി വെങ്ങര, യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകനും ദർശന പ്രസിഡന്റ് സി.പി.ജലീൽ, വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റി രക്ഷാധികാരി, മുട്ടം സരിഗമ പ്രസിഡന്റ് പുന്നക്കൻ ബീരാൻ എന്നിവർ ആശംസകൾ നേരും.
വിവിധ വിഷയങ്ങളിൽ കെ.മഹമൂദ്, കെ.ആസാദ്, വി.ഇബ്രാഹിം എന്നിവർ ക്ലാസ് എടുക്കും. മുട്ടം സരിഗമയുടെ കലാവിരുന്നും ഉണ്ടാവും. പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എൻ.കെ. റാസിക്ക്, കെ.ആസാദ്, കെ.മഹ്മൂദ്, പുന്നക്കൻ അബ്ദുറഹിമാൻ, എ.കെ.സാജിദ്, ടി.പി.ഹമീദ്, എൻ.കെ. ആമുഞ്ഞി എന്നിവർ യോഗത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ശരീഫ് സ്വാഗതവും ജോ. ട്രഷറർ എം.കെ.ഇക്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.