അബൂദബി: സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കാതിരിക്കുകയും നിര്‍മാണസ്ഥലത്തെ മാലിന്യങ്ങള്‍ അനുചിതമായരീതിയില് തള്ളുകയും ചെയ്ത ഒമ്പത് നിര്‍മാണക്കമ്പനികളില്‍നിന്ന് അബൂദബി മുനിസിപ്പാലിറ്റി പിഴയീടാക്കി. അത്ര ഗുരുതരമല്ലാത്ത ലംഘനങ്ങള്‍ നടത്തിയ 43 കമ്പനികള്‍ക്ക് അധികൃതര്‍ താക്കീതുനല്‍കുകയും ചെയ്തു.
ഏതാനും ആഴ്ചകള്‍ക്കിടെ 490 നിര്മാണകേന്ദ്രങ്ങളില് നടത്തിയ പരിശോധനകളിലാണ് നിയമലംഘനം കണ്ടെത്തിയത്. 438 നിര്മാണകേന്ദ്രങ്ങളില് തൊഴിലാളികള്‍ക്കായി സുരക്ഷാ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അബൂദബി മാലിന്യനിര്‍മാര്‍ജന കേന്ദ്രവുമായി സഹകരിച്ചായിരുന്നു മുനിസിപ്പാലിറ്റി പരിപാടി. നിര്മാണകേന്ദ്രങ്ങളിലെ ശുചിത്വം, നിര്‍മാണമാലിന്യങ്ങള്‍ തരംതിരിക്കുകയും നിര്മാണകേന്ദ്രങ്ങളില് അവ കത്തിക്കാതിരിക്കുകയും ചെയ്യുക മുതലായ വിഷയങ്ങളില്‍ ഊന്നിയായിരുന്നു മുനിസിപ്പാലിറ്റി ഇത്തരമൊരു കാമ്പയിന് നടത്തിയത്. പരിസ്ഥിതിസൗഹൃദമായതും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്മാണകേന്ദ്രങ്ങളില് പാലിക്കണമെന്ന് നിര്‍മാണ കരാറുകാരോടും മറ്റു ബന്ധപ്പെട്ടവരോടും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.