ഭിന്നശേഷിക്കാർക്ക്​ വിമാനത്താവള നടപടികൾ പരിചയിക്കാൻ പ്രത്യേക പരിശീലനം

അ​ബൂ​ദ​ബി: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ന​ട​പ​ടി​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​ന സം​രം​ഭ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ‘വെ​ർ​ച്വ​ൽ ചെ​ക്​ ഇ​ൻ സീ​നാ​രി​യോ’ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച​ത്​.​ ഓ​ട്ടി​സം ഉ​ൾ​പ്പെ​ടെ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്, സ്മാ​ർ​ട്ട്​ ഗേ​റ്റി​ലെ പാ​സ്​​പോ​ർ​ട്ട്​ വെ​രി​ഫി​ക്കേ​ഷ​ൻ, പാ​സ്​​പോ​ർ​ട്ട്​ ക​ൺ​ട്രോ​ൾ ഡെ​സ്ക്, മ​റ്റ്​ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. സൈ​ഫ്​ ബി​ൻ സാ​യി​ദ്​ അ​ക്കാ​ദ​മി ഫോ​ർ പൊ​ലീ​സ്​ ആ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി സ​യ​ൻ​സ​സി​ലെ വെ​ർ​ച്വ​ൽ ട്രെ​യ്​​നി​ങ്​ സെ​ന്‍റ​റാ​ണ്​ ഇ​തി​നാ​യു​ള്ള സാ​​​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ച്ച​ത്. അ​ബൂ​ദ​ബി​യി​ലെ അ​ൽ​ക​രാ​മ ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ്​ പ​രി​ശീ​ല​നം.

അ​ബൂ​ദ​ബി ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ നോ​ള​ജ്, അ​ബൂ​ദ​ബി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്​ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം അ​ൽ​ക​രാ​മ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ൽ സൈ​ഫ്​​ ബി​ൻ സാ​യി​ദ്​ അ​ക്കാ​ദ​മി ഫോ​ർ പൊ​ലീ​സ്​ ആ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി സ​യ​ൻ​സ​സ്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ താ​നി ഭ​ട്ടി അ​ൽ ശം​സി, എ.​ഡി.​ഇ.​കെ അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ബാ​റ​ക്​ ഹ​മ​ദ്​ അ​ൽ മെ​ഹ്​​രി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ്​ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ പോ​ർ​ട്ട്​ അ​ഫ​യേ​ഴ്​​സ്​ ബ്രി​ഗേ​ഡി​യ​ർ ഹ​മീ​ദ്​ സ​ഈ​ദ്​ അ​ൽ അ​ഫ്രി​ദ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ച്ചു.

പ​രി​ശീ​ല​നാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ളെ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി (വി.​ആ​ർ) ഹെ​ഡ്‌​സെ​റ്റു​ക​ൾ ധ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രെ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ വെ​ർ​ച്വ​ൽ പ​ക​ർ​പ്പി​ലേ​ക്ക് എ​ത്തി​ക്കും. തു​ട​ർ​ന്ന്​ ഇ-​പ​രി​ശീ​ല​നം വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട് ഗേ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​വും ചെ​ക്ക്-​ഇ​ൻ, പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കാ​നും പ​ഠി​പ്പി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.