ദുബൈ: യു.എസ് ഗ്രീൻ കാർഡോ യൂറോപ്യൻ യൂനിയൻ, യു.കെ റെസിഡൻസ് വിസയോ ഉള്ള ഇന്ത്യക്കാർക്ക് യു.എ.ഇ ഓൺ അറൈവൽ വിസ ലഭിക്കാൻ ഓൺലൈനിൽ അപേക്ഷിക്കണം.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തേ ഇത്തരം യാത്രക്കാർക്ക് ഓൺ അറൈവൽ വിസ എമിഗ്രേഷനിൽ വെച്ച് സ്റ്റാമ്പ് ചെയ്തുകൊടുക്കാറാണുള്ളത്. എന്നാൽ, ഇന്ത്യക്കാർ ഓൺലൈനിൽ അപേക്ഷിച്ച് ഫീസ് അടച്ചാൽ വിസ ഇ-മെയിലിൽ നൽകുന്നതാണ് പുതിയ സംവിധാനം.
അപേക്ഷിക്കാൻ സാധുവായ പാസ്പോർട്ട്, യു.എസ് ഗ്രീൻ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ യൂനിയൻ, യു.കെ റെസിഡൻസ് വിസ, വെളുത്ത ബാക്ഗ്രൗണ്ടുള്ള ഫോട്ടോ എന്നിവയാണ് ആവശ്യമായുള്ളത്. അപേക്ഷ സമർപ്പിച്ച് 48 മണിക്കൂറിനകം വിസ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.