വി​സാ​സേ​വ​നം: വി​ദേ​ശ​പൗ​ര​ന്മാ​രു​മാ​യി വെ​ർ​ച്വ​ൽ മീ​റ്റി​ങ്

ദു​ബൈ: വി​സാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നും സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ), ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വെ​ർ​ച്വ​ൽ മീ​റ്റി​ങ്​ സം​ഘ​ടി​പ്പി​ച്ചു.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ വെ​ബ്‌​സൈ​റ്റി​യി​ലെ സ​ർ​വി​സ് ഡെ​ലി​വ​റി ചാ​ന​ൽ വ​ഴി എ​ൻ​ട്രി പെ​ർ​മി​റ്റ് അ​ഭ്യ​ർ​ഥി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ശേ​ഖ​രി​ച്ചു.

ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ സാ​ലിം ബി​ൻ അ​ലി യോ​ഗം നി​യ​ന്ത്രി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളേ​യും നി​ർ​ദേ​ശ​ങ്ങ​ളേ​യും അ​ടി​സ്ഥാ​ന​മാ​ക്കി സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Visa-service-virtual-meeting-with-foreign-nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT