മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി, ‘മേടനിലാവ് 2023’ എന്ന പേരിൽ ഈസ്റ്റർ-വിഷു-ഈദ് ആഘോഷം സംഘടിപ്പിച്ചു. ഹമലയിലെ അൽ ഖൈറാൻ റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. നാടൻപാട്ട്, അമ്മൻകുടം, മാജിക് ഷോ, കോമഡി ഷോ, നൃത്തനൃത്യങ്ങൾ, സംഗീതനിശ എന്നിവ നടന്നു.
‘മേടനിലാവി’ന്റെ ഭാഗമായി നടന്ന സമ്മേളനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ഗിരീഷ് കുമാർ, രക്ഷാധികാരി അനിൽ യു.കെ എന്നിവർ സംസാരിച്ചു.
പ്രോഗാം കൺവീനർമാരായ അജിത്കുമാർ സ്വാഗതവും സനിൽ വള്ളികുന്നം നന്ദിയും പറഞ്ഞു. ദീപക് തണൽ, അശോകൻ താമരക്കുളം, ജി.കെ. ജിനു, കെ. ബിജു, ലിബിൻ സാമുവൽ, നിതിൻ ഗംഗ, അനീഷ് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.