റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) റിയാദ് വാദിനൂർ ഹജ് ഉംറ സർവിസ്, ഹജ്ജ് കർമം കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് സ്വീകരണം നൽകി.ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി എസ്.ഐ.സി റിയാദ് പ്രൊവിൻസ് ട്രഷറർ കബീർ വൈലത്തൂർ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ട്രഷറർ റസാഖ് വളക്കൈ അധ്യക്ഷത വഹിച്ചു.വാദിനൂർ ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ പ്രാർഥനക്ക് നേതൃത്വം കൊടുത്തു. സുബൈർ ഹുദവി, മൻസൂർ വാഴക്കാട്, ഗഫൂർ ചുങ്കത്തറ തുടങ്ങിയവർ സംസാരിച്ചു.
ലക്ഷക്കണക്കിന് തീർഥാടകർ എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് ഈ വർഷവും കോവിഡ് സാഹചര്യത്തിൽ 60,000 ആളുകൾക്ക് മാത്രം അവസരം നൽകപ്പെട്ടതിൽ തങ്ങൾക്കും ഉൾപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഏറെ പ്രശംസനീയമാണെന്നും ഹാജിമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പറഞ്ഞു. അബ്ദുറഹ്മാൻ ഫറോക്ക് സ്വാഗതവും മഷ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.