ഷാർജ: ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിെൻറ (എസ്.സി.എഫ്.എ) ആരോഗ്യ അസോസിയേഷനുകളിൽ ഒന്നായ ഫ്രൻഡ്സ് ഓഫ് കിഡ്നി പേഷ്യൻറ്സ് അസോസിയേഷൻ തുടർച്ചയായ എട്ടാം വർഷവും 'വാട്ടർ ഫോർ കിഡ്നി ഹെൽത്ത്' എന്ന പേരിൽ വാർഷിക കാമ്പയിൻ നടത്തി. ഈ വർഷത്തെ കാമ്പയിൻ തീം 'നിങ്ങളുടെ ഊർജം വർധിപ്പിക്കുന്നതിന് വെള്ളം കുടിക്കുക' എന്നായിരുന്നു. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ഊർജം വർധിപ്പിക്കുന്നതിനും വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനും മതിയായ അളവിൽ വെള്ളം കുടിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന രീതികൾ പ്രചരിപ്പിക്കുന്നതിനാണ് കാമ്പയിനെന്ന് ഫ്രൻഡ്സ് ഓഫ് കിഡ്നി പേഷ്യൻറ്സ് അസോസിയേഷൻ ഡയറക്ടർ മറിയം ഖൽഫാൻ ബിൻ ദഖീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.