ദുബൈ: പ്രവാസി സംഘടനയായ ‘വേ’ക്ക് 20ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ദുബൈ ദി മോൻഡ് ഫോർട്ട് യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. വേക്ക് പ്രസിഡന്റ് രാജഗോപാൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ ഉണ്ണിരാജ, സ്നേഹ ശ്രീകുമാർ, സംഗീത സംവിധായകൻ ഡോ. രഞ്ജിത്ത്, പ്രവാസിക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ദി മോൻഡ് ഫോർഡ് യൂനിവേഴ്സിറ്റി സി.ഇ.ഒ ഡോ. വിദ്യ വിനോദ്, വേക്ക് മുൻ പ്രസിഡന്റുമാരായ അബ്ദുൽ ഖാദർ പണക്കാട്, അഡ്വ. ആഷിക്ക് തൈക്കണ്ടി, വി.പി. ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി മഷൂദ്, ഭാരവാഹികളായ എം.പി. മുരളി, മുഹമ്മദ് അൻസാരി, ഹരിദാസ്, ഫോറം കൺവീനർമാരായ, നൂറുദ്ദീൻ, നജീബ് ഖാദിരി, ബാല കെ. നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.