ഷാർജ: യു.എ.ഇയിലെ വാരാന്ത്യ അവധി മാറുന്നത് പുതിയ അവസരങ്ങളൊരുക്കുമെന്ന് ഷാർജ ഇന്ത്യൻ സ്കൂൾ പ്രസിൻസിപ്പലും സ്കൂൾ ഡയറക്ടറുമായ പ്രമോദ് മഹാജൻ. ഈ തീരുമാനം സ്വാഗതാർഹമാണ്. ഷാർജയിൽ നാല് ദിവസവും മറ്റ് എമിറേറ്റുകളിൽ നാലര ദിവസവുമാണ് പ്രവൃത്തിദിനം. ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ഉൻമേഷം ഉറപ്പാക്കുന്നതിനും സന്തോഷ സൂചിക വർധിപ്പിക്കുന്നതിനും ഈ മാറ്റം സഹായിക്കും. കൂടുതൽ അവധി ദിനങ്ങൾ ലഭിക്കുന്നത് ചിന്താ പ്രക്രിയയെ പുനരുജ്ജീവിപ്പിക്കാനും കൂടുതൽ പഠിക്കാനും അവസരമൊരുക്കും.
അടുത്തത് എന്ത് വേണം എന്നത് ചിന്തിക്കാൻ ധാരാളം സമയം ലഭിക്കും. ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന മാനസീകാവസ്ഥ സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസ നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും സമയം ക്രമീകരിക്കാനുള്ള പുതിയ പദ്ധതിയൊരുക്കണം. ഫലപ്രദമായ പഠനം ഉറപ്പാക്കാൻ ഇത് സഹായിക്കും. യു.എ.ഇ രാഷ്ട്ര നേതാക്കളോടും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും പ്രമോദ് മഹാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.