ദുബൈ: റാശിദിയ്യയിൽ പ്രവർത്തിക്കുന്ന മർകസ് സഹ്റത്തുൽ ഖുർആൻ വിദ്യാർഥികളുടെ വാർഷിക കലാമേളയായ സഹ്റ ഫെസ്റ്റിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. നവംബർ മൂന്ന് ഞായറാഴ്ച റാശിദിയ്യ പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിലാണ് ഫെസ്റ്റ്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജനറൽ കാറ്റഗറികളിലായി അഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുക്കുന്ന ഫെസ്റ്റിൽ ആദ്യ രണ്ടു റൗണ്ട് മത്സരങ്ങളിലെ വിജയികളാണ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കുകൂടി വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
ഖുർആൻ പാരായണം, വ്യത്യസ്ത ഭാഷകളിലുള്ള ഗാനങ്ങൾ, പ്രബന്ധരചന, കഥാരചന, കവിതാരചന, ക്വിസ്, ഖുർആനിക് ഷോ, റ്റെഡ് ടോക്ക്, പ്രോജക്ട് മേക്കിങ്, സ്പെല്ലിങ് ബീ തുടങ്ങിയ 125 ഇനങ്ങളിലാണ് സഹ്റ ഫെസ്റ്റ് നടക്കുക. ദുബൈ ഔഖാഫ് പ്രതിനിധികൾ, മത സാമൂഹിക സാംസ്കാരിക വാണിജ്യരംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളാകും.
ഫെസ്റ്റിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ മാനേജിങ് ഡയറക്ടർ യഹ്യ സഖാഫി ആലപ്പുഴ അധ്യക്ഷതവഹിച്ചു. നൗഫൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. നവാസ് എടമുട്ടം പ്രഭാഷണം നടത്തി. കൺവീനർ ബഷീർ വെള്ളായിക്കോട് സ്വാഗതവും മുഹമ്മദ് ഖാസിം അഹ്സനി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സയ്യിദ് താഹ ബാഫഖി, സയ്യിദ് ഇല്യാസ് തങ്ങൾ, ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, ഡോ. മുഹമ്മദ് ഖാസിം, മുഹമ്മദ് സൽമാൻ ഇബ്രാഹിം, നസറുദ്ദീൻ യൂനിഫുഡ്, ശംസുദ്ദീൻ നെല്ലറ, ബിസ്മി ഹാരിസ്, ഷാനവാസ് അബൂബക്കർ പ്രീമിയർ, പി.ടി.എ മുനീർ, തമീം അബൂബക്കർ, തൻവീർ താജ്, നഹാസ് അബൂബക്കർ (അഡ്വൈസറി ബോർഡ്).
അൻവർ സാദത്ത് ഹാജി (ചെയർമാൻ), ഉമറുൽ ഫാറൂഖ് തലശ്ശേരി, നൗഫൽ അസ്ഹരി, അലി മദനി, റഫീഖ് സഖാഫി, നിയാസ് ചൊക്ലി (വൈസ് ചെയർമാന്മാർ), ബഷീർ വെള്ളായിക്കോട് (ജനറൽ കൺവീനർ) നവാസ് എടമുട്ടം, ജുനൈസ് സഖാഫി മമ്പാട്, റിയാസ് കെ. ബീരാൻ, മുജീബ് നൂറാനി, ഡോ. നിവാസ്, ഷഫീഖ് അവന്യു, ഫായിസ് ബുഖാരി, നസീർ ചൊക്ലി, അബ്ദുൽ ഖാദിർ ചളവറ (കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.