ബീച്ചിലെ വീൽചെയർ പ്രവർത്തനം അധികൃതർ പരിശോധിക്കുന്നു 

നിശ്ചയദാർഢ്യ വിഭാഗത്തിന്​ കടലാസ്വദിക്കാൻ വീൽചെയർ സൗകര്യം

ഷാർജ: പരന്നുകിടക്കുന്ന കടൽക്കാഴ്ചകൾ ആസ്വദിക്കാൻ വാർധക്യവും മറ്റു പരിമിതികളും തടസ്സമാകാതിരിക്കാൻ ആധുനിക സൗകര്യമുള്ള വീൽ ചെയറുകളുമായി ഷാർജ രംഗത്ത്.

നിശ്ചയദാർഢ്യ വിഭാഗത്തിലെയും പ്രായമായവരെയും സഹായിക്കാൻ എമിറേറ്റിലെ എല്ലാ ബീച്ചുകളിലും പ്രത്യേക വീൽചെയറുകൾ ഏർപ്പെടുത്തുമെന്നും ഇവരെ ശുശ്രൂഷിക്കാൻ ബീച്ചുകളിൽ തൊഴിലാളികളെ വിന്യസിക്കുമെന്നും അൽ തിക്ക ക്ലബ് ഫോർ ഹാൻഡിക്യാപ്​ഡ്​ ഡയറക്​ടർ ബോർഡ് ചെയർമാൻ ഡോ. താരിഖ് സുൽത്താൻ ബിൻ ഖാദിം പറഞ്ഞു. അൽ ഹംറിയ ബീച്ചിലാണ് വീൽചെയറുകൾ ആദ്യം രംഗത്തിറക്കിയത്.

സൗകര്യം പൂർത്തിയാകുന്ന മുറക്ക് മറ്റു ബീച്ചുകളിലും ചക്രക്കസേരകൾ സേവനത്തിനെത്തും.ഇതോടെ ബീച്ചുകളിൽ എത്തുന്ന ഇത്തരക്കാർക്ക്​ ബുദ്ധിമുട്ടില്ലാതെ കടൽക്കാഴ്​ചകൾ കാണാനാകും.

Tags:    
News Summary - Wheelchair access to paper for the determined category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.