ദുബൈ: എയർ അറേബ്യയിൽ ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ തന്നെ ലഗേജിെൻറ എണ്ണം രേഖപ്പെടുത്താത്തത് യാത്രക്കാർക്ക് വിനയാകുന്നു. എത്ര പീസ് ലഗേജ് ഉണ്ട് എന്ന് രേഖപ്പെടുത്താത്തവരാണ് വിമാനത്താവളത്തിൽ എത്തുേമ്പാൾ കുഴങ്ങുന്നത്.
എയർ അറേബ്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ തന്നെ ലഗേജ് എത്ര പീസ് ആണെന്ന് രേഖപ്പെടുത്തണം.
സാധാരണ 30 കിലോയാണ് ലഗേജ് പരിധി. 30 കിലോയുടെ ഒരു പീസാണെങ്കിൽ അധിക ചാർജ് നൽകേണ്ടതില്ല.
എന്നാൽ, രണ്ട് പീസായാണ് ലഗേജ് പാക്ക് ചെയ്യുന്നതെങ്കിൽ അധിക തുക അടക്കണം. ഇത് അടക്കാതെ ഒന്നിലധികം പീസ് ലഗേജുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് അധിക തുക പിഴയായി നൽകേണ്ടി വരുന്നു. ഓൺലൈൻ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.
ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ തന്നെ ലോക്കൽ നമ്പറും ഇ-മെയിലും ചേർക്കണമെന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇന്ത്യയിലേക്ക് പോകുന്നവർ നാട്ടിൽ വിളിച്ചാൽ കിട്ടുന്ന നമ്പർ ഇല്ലാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. നാട്ടിൽനിന്ന് യു.എ.ഇയിലേക്ക് വരുന്നവർ ഇവിടെയുള്ള ഏതെങ്കിലും ബന്ധുവിെൻറയോ സുഹൃത്തുക്കളുടെയോ നമ്പർ നൽകണം. നമ്പർ നൽകാത്തതിനാൽ കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായുണ്ടാകുന്ന മാറ്റങ്ങൾ അറിയിക്കാൻ കഴിയുന്നില്ല. ഇതുമൂലം പലരുടെയും യാത്ര മുടങ്ങുന്നുവെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.