ദുബൈ: ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ യു.എ.ഇയിലേക്ക് വിമാനം കയറുന്നത് ഒരു പ്രവചനം നടത്തിയശേഷമാണ്. ഈ സീസണിൽ ആര് കപ്പടിക്കും? ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം കെവിൻ പീറ്റേഴ്സെൻറ പ്രവചനം ഡൽഹി കാപിറ്റൽസിനാണ് സാധ്യത കൽപിക്കുന്നത്.
ഐ.പി.എൽ ബ്രോഡ്കാസ്റ്റിങ് ടീമിനൊപ്പം ചേരാണ് കെ.പി ദുബൈയിലേക്ക് തിരിച്ചത്. യു.കെയിലെ ബബ്ളിൽനിന്ന് ദുബൈയിലെ ബബ്ളിലേക്ക് എന്ന കമേൻറാടെയാണ് പോസ്റ്റ്. ഇംഗ്ലണ്ട്-ആസ്ട്രേലിയ പരമ്പരയിലും പീറ്റേഴ്സൻ സ്കൈ സ്പോർട്സിനൊപ്പം ഉണ്ടായിരുന്നു.
അവിടെയും ബയോ ബബ്ൾ നിയന്ത്രണത്തിലായിരുന്നു താരം. ദുബൈയിലെത്തിയാൽ ആറുദിവസം ക്വാറൻറീനിലായിരിക്കുമെന്നും ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൂടുതലായി തന്നെ കാണാമെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, പുണെ സൂപ്പർ ജയൻറ്സ് എന്നീ ടീമുകൾക്കുവേണ്ടി പീറ്റേഴ്സൺ കളത്തിലിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.