കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയെടുത്താൽ തലപ്പത്തു തന്നെ നേമം ഉണ്ടാവും. തിരിച്ചുപിടിക്കാനും നിലനിർത്താനും അക്കൗണ്ട് പൂട്ടിക്കാനും മൂന്നു മുന്നണികളും കച്ചകെട്ടിയിറങ്ങിയ മണ്ഡലം.ആരാവും രണ്ടാം സ്ഥാനക്കാരൻ എന്നു പോലും നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. മുരളീധരെൻറ മാസ് എൻട്രിയാണ് നേമത്തെ പോരാട്ടം കടുപ്പിച്ചത്. ഒരുപക്ഷേ, എൽ.ഡി.എഫ് Vs ബി.ജെ.പി എന്ന നിലയിൽ മാറാമായിരുന്ന മത്സരം മുരളിയെത്തിയതോടെയാണ് ത്രികോണത്തിലേക്ക് മാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിൽ താഴെ മാത്രം വോട്ടുണ്ടായിരുന്ന മണ്ഡലത്തിൽ വമ്പൻ ഓളമുണ്ടാക്കാൻ മുരളിക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് സത്യം. ഇതെല്ലാം വോട്ടായി മാറുമോ എന്നു കണ്ടറിയണം. അടുത്ത മുഖ്യമന്ത്രിയാണ് മുരളി എന്നു പോലും യു.ഡി.എഫ് കേന്ദ്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിച്ചുകൊണ്ടിരുന്നു. നേമത്തെ സ്ഥാനാർഥി പ്രഖ്യാപനംപോലും സസ്പെൻസായിരുന്നു. മത്സരം മുരളിയും കുമ്മനം രാജശേഖരനും തമ്മിൽ ആണെന്ന് വരുത്താൻ യു.ഡി.എഫിന് കഴിഞ്ഞു. ഇതോടെ വി. ശിവൻകുട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമോ എന്നു പോലും സംശയിക്കപ്പെട്ടു.
പക്ഷേ, നേമത്തെ ഇടതുകേന്ദ്രങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നേമത്ത് ചെങ്കൊടി പാറിപ്പറക്കും എന്നാണ് അവരുടെ കണക്കുകൂട്ടൽ. ഇതിന് സാധ്യതയില്ലാതില്ല. നിയമസഭയിൽ ബി.ജെ.പിക്ക് ഏക അക്കൗണ്ടുള്ള മണ്ഡലമാണ് നേമം. എന്തു വിലകൊടുത്തും ഇതു നിലനിർത്തുക എന്നതാണ് ബി.ജെ.പി നയം. അതുകൊണ്ടാണ് ഏറ്റവും ശക്തനായ കുമ്മനം രാജശേഖരനെ തന്നെ കളത്തിലിറക്കിയത്. വ്യക്തിപരമായി ഒ. രാജഗോപാലിനുണ്ടായിരുന്ന സ്വീകാര്യത കുമ്മനത്തിനില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ബി.ജെ.പി.
7000-10,000 വോട്ടിന് മുരളീധരൻ ജയിക്കും
തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടായിരുന്നതിനാൽ വോട്ടു ചെയ്യാനും പ്രവർത്തനങ്ങളിൽ സജീവമാകാനും കഴിഞ്ഞിരുന്നു. ആ അനുഭവത്തിെൻറ വെളിച്ചത്തിൽ പറഞ്ഞാൽ കെ. മുരളീധരൻ 7000 മുതൽ 10,000 വരെ വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിക്കും. 20 ശതമാനം വോട്ടുപോലുമില്ലാതിരുന്ന മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് വലിയ ടാസ്കായിരുന്നു. ഇതിനായി ചിട്ടയായ പ്രവർത്തന രീതിയാണ് യു.ഡി.എഫ് സ്വീകരിച്ചത്. മണ്ഡലത്തെ രണ്ടു േബ്ലാക്കായി തിരിച്ച് ഓരോ വാർഡിലും പ്രതിനിധികളെ നിശ്ചയിച്ചായിരുന്നു പ്രവർത്തനം. എല്ലാത്തിനും ചുക്കാൻപിടിച്ച് ക്യാപ്റ്റനായി മുരളീധരനുമുണ്ടായിരുന്നു. ആർക്കും ഏതു സമയത്തും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു. ഇതു പ്രവർത്തകർക്ക് കൂടുതൽ ഊർജം പകർന്നു. 1.4 ലക്ഷം വോട്ടുകൾ പോൾ ചെയ്ത മണ്ഡലത്തിൽ 50,000 വോട്ട് നേടുന്നവർ ജയിക്കും. വാർഡ് തലത്തിലെ കണക്കുകൾ ശരിയായാൽ മുരളീധരൻ 50,000ത്തിലേറെ വോട്ടുകൾ നേടും. പൂജപ്പുര, മുടവൻമുകൾ, ത്രിക്കണാപുരം, മേലംകോട്, പൊന്നുമംഗലം, കളിപ്പൻകുളം തുടങ്ങിയ വാർഡുകളിൽ യു.ഡി.എഫിന് വ്യക്തമായ മേൽകൈയുണ്ടാവും. മറ്റു വാർഡുകളിലും ഒപ്പത്തിനൊപ്പം പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളിൽ 35 ശതമാനവും യു.ഡി.എഫിനാണ്. രണ്ടാം സ്ഥാനത്ത് കുമ്മനം രാജശേഖരൻ വരാനാണ് സധ്യത. മുരളീധരൻ വന്നതാണ് മണ്ഡലത്തിലെ കോൺഗ്രസിന് ഇത്രയേറെ ഉണർവുണ്ടാകാൻ കാരണം. വേറൊരു നേതാവിനും ഇത്രയേറെ സ്വാധീനമുണ്ടാക്കാൻ കഴിയില്ല. കക്ഷിരാഷ്ട്രീയ ഭേദെമന്യേ മുരളിക്ക് നേമത്ത് വോട്ടുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി എത്തിയതും യു.ഡി.എഫിന് തുണയാകും.
ഷറഫുദ്ദീൻ
മീരാൻപിള്ള, കല്ലാട്ടുമുക്ക്, നേമം (ഇൻകാസ് അൽഐൻ എക്സിക്യൂട്ടിവ് മെംബർ)
..........................
ജയം വി. ശിവൻകുട്ടിക്ക്
തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടായിരുന്നു. കെ. മുരളീധരൻ സ്ഥാനാർഥിയായി വന്നത് യഥാർഥത്തിൽ ഗുണം ചെയ്യുന്നത് എൽ.ഡി.എഫിനാണ്. കാരണം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വോട്ടുകളാണ് ബി.ജെ.പിയിലേക്ക് പോയിരുന്നത്. സി.പി.എം വോട്ടുകൾ മാറ്റമില്ലാതെ ഇടതുപക്ഷത്തിന് കിട്ടിക്കൊണ്ടിരുന്നു. മുരളി എത്തിയതോടെ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് വോട്ടുകൾ അവർക്ക് തിരിച്ചുപിടിക്കാൻ കഴിയും. ഇതോടെ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറയും. എന്നാൽ, ആനുപാതിക വോട്ട് വളർച്ചയുണ്ടാക്കാൻ യു.ഡി.എഫിന് കഴിയുകയുമില്ല. ഈ സാഹചര്യത്തിൽ വി. ശിവൻകുട്ടിക്കാണ് വിജയസാധ്യത കൂടുതൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വോട്ടുകച്ചവടം നടത്തിയിരുന്നു. ഇത്തവണയും ഒത്തുകളി നടന്നിട്ടുണ്ട്. മുരളി വന്നതോടെ അതിെൻറ തോത് കുറഞ്ഞെന്നു മാത്രം. അഞ്ചു വർഷം എം.എൽ.എ ആയിരുന്ന രാജഗോപാൽ തിരുവനന്തപുരത്തെ ഏറ്റവും മോശം എം.എൽ.എയാണ്. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് വികസനങ്ങൾ ഒന്നും കാണാനില്ല. 400 കോടിയുടെ വികസനം എന്ന െപാള്ളയായ അവകാശവാദമാണ് അവർ ഉന്നയിച്ചിരുന്നത്. ബി.ജെ.പി ഇറക്കിയ ബുക്ലെറ്റിൽ തന്നെ ഈ പൊള്ളത്തരം വ്യക്തമാണ്. കലുങ്കുകളും ഹൈമാസ് റ്റ് ലൈറ്റുകളും സ്ഥാപിച്ചത് പെരുപ്പിച്ച് കാണിച്ചാണ് 400 കോടിയുടെ 'തള്ള്'. ഞങ്ങളുടെ പ്രദേശത്തെ റോഡ് പൊട്ടിപൊളിഞ്ഞിട്ട് നാളുകളായി. ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമായതോടെ അവരുടെ വോട്ടുബാങ്കിൽ വിള്ളൽ വീണിട്ടുണ്ട്. ഇടതുസർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറും. പൗരത്വ വിഷയത്തിൽ ഇടതുസർക്കാർ സ്വീകരിച്ച ശക്തമായ നിലപാട് ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കാനും ഇടയാക്കി.
അരുൺ ശ്രീ
എസ്റ്റേറ്റ് വാർഡ്, നേമം
.............................................................
അക്കൗണ്ട് പൂട്ടാമെന്ന ആഗ്രഹം സ്വപ്നം മാത്രം
തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ചവെച്ച മികച്ച പ്രകടനം ഇക്കുറിയും നിലനിർത്തി ഒ. രാജഗോപാലിെൻറ പിൻഗാമിയായി കുമ്മനം രാജശേഖരൻ നിയമസഭയിലെത്തും. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടാമെന്ന ഇരുമുന്നണികളുടെയും ആഗ്രഹം സ്വപ്നം മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് മുന്നോട്ടല്ലാതെ ഒരടി പിന്നോട്ട് പോയിട്ടില്ല ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണ്. നേമം മണ്ഡലത്തിലെ 21 വാർഡുകളിൽ 14ലും എൻ.ഡി.എ സ്ഥാനാർഥികളാണ് വിജയിച്ചത്. ഈ വോട്ടുകൾ നിലനിർത്തുന്നതിനൊപ്പം കൂടുതൽ വോട്ടും പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. 60 വർഷം ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിച്ചിട്ടും ഉണ്ടാവാത്ത വികസനമാണ് അഞ്ചു വർഷം കൊണ്ട് ഒ. രാജഗോപാൽ നേമത്തുണ്ടാക്കിയത്. 412 കോടിയുടെ വികസനം എന്നത് ചെറിയ കാര്യമല്ല. ഇതിെൻറ തുടർച്ചക്കായി കുമ്മനത്തെ വിജയിപ്പിക്കണമെന്നാണ് നേമത്തെ ജനമനസ്സിെൻറ ആഗ്രഹം. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും ഒത്തുകളി രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല. വോട്ട് കച്ചവടം നടത്തിയാണെങ്കിലും ബി.ജെ.പിയെ തോൽപിക്കുക എന്ന നയമാണ് അവർ സ്വീകരിച്ചത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കെ. മുരളീധരൻ എത്തിയത് ബി.ജെ.പിയെ ഒരുതരത്തിലും ബാധിക്കില്ല.
സുരേഷ്
മേലാംകോഡ്, നേമം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.