ടൂ​റി​സം മേ​ഖ​ല​യി​ൽ​ നി​ക്ഷേ​പ​ത്തി​ന്​ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യും -മ​ന്ത്രി റി​യാ​സ്​

ഷാ​ർ​ജ: കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് സ്വ​കാ​ര്യ നി​ക്ഷേ​പ​മെ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. മ​ന്ത്രി​ത​ന്നെ എ​ഴു​തി​യ ‘കേ​ര​ള ടൂ​റി​സം: ച​രി​ത്ര​വും, വ​ർ​ത്ത​മാ​ന​വും’ എ​ന്ന പു​സ്ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ഴു​തി​യ പു​സ്ത​കം കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ​യാ​ണെ​ന്ന് ആ​ദ്യ​കോ​പ്പി സ്വീ​ക​രി​ച്ച യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ജ​മാ​ൽ അ​ൽ ഖാ​സി​മി​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഈ​മാ​സം 16ന് ​നി​ക്ഷേ​പ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - will do everything possible in the tourism sector - Minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.