റാസല്‍ഖൈമയിലെ

ചാരിറ്റി അസോസിയേഷൻ പ്രവർത്തകർ

അറേബ്യന്‍ മണലാരണ്യത്തിലെ കാരുണ്യ ചിറകുകൾ

അറേബ്യന്‍ മണലാരണ്യത്തിലെ ജീവകാരുണ്യ വഴികള്‍ മനുഷ്യ മനസുകളെ കുളിരണിയിക്കുന്നതാണ്. ഇവിടെ സാധാരണക്കാരും ഭരണാധിപരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ ഭാഗഭാക്കാണ്. പുറം ലോകം അറിയുന്നവരിലുമേറെയാണ് ദേശ ഭാഷ വ്യത്യാസമില്ലാതെ നിശ്ശബ്ദ ജീവകാരുണ്യ പ്രവര്‍ത്തനം തപസ്യയാക്കിയവര്‍. മൂന്ന് വര്‍ഷമായി ദുരിതജീവിതം നയിക്കുന്ന മലയാളി കുടുംബത്തിന് അടുത്തിടെ തുണയായത് റാസല്‍ഖൈമയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്.

ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം തുടങ്ങി അംഗീകൃത വേദികളുടെ ഇടപെടലുകളും പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ്. കെ.എം.സി.സി തുടങ്ങി വിവിധ മലയാളി കൂട്ടായ്മകളിലും ജീവകാരുണ്യ പ്രവര്‍ത്തനം മുഖ്യ അജണ്ടയാണ്.

മറ്റു മേഖലയിലെന്ന പോലെ ജീവകാരുണ്യ രംഗത്തും ഒരാളും ചൂഷണത്തിനിരയാകരുതെന്നത് യു.എ.ഇയുടെ പ്രഖ്യാപിത നയമാണ്. ഇതിലൂന്നിയാണ് അധികൃതരുടെ മുന്‍കൈയില്‍ റെഡ് ക്രസന്‍റ് തുടങ്ങി ഒട്ടേറെ ചാരിറ്റി അസോസിയേഷനുകളുടെ പ്രവര്‍ത്തനം. നേരിട്ടും ഓണ്‍ലൈനായും ചെറിയ തുക മുതല്‍ ഭക്ഷ്യ വസ്തുക്കളും മറ്റും സ്വീകരിക്കുന്ന ഇത്തരം അസോസിയേഷനുകളില്‍ അര്‍ഹരായവര്‍ക്കാണ് സഹായം നല്‍കുന്നത് എന്ന് ഉറപ്പാക്കുന്നതിനുള്ള സംവിധാനവുമുണ്ട്.

ഭക്ഷണം, ചികില്‍സ, വിദ്യാഭ്യാസം, കടബാധ്യത തുടങ്ങി ദുരിതപ്പെടുന്നവരെ കണ്ടത്തെിയും ലഭിക്കുന്ന അപേക്ഷകളില്‍ വസ്തുതാന്വേഷണം നടത്തിയുമാണ് ചാരിറ്റി അസോസിയേഷനുകള്‍ സഹായം അനുവദിക്കുന്നത്. വ്യക്തിപരമായി സഹായം തേടുന്നവര്‍ക്ക് മുന്നില്‍ ചാരിറ്റി അസോസിയേഷനുകളെ പരിചയപ്പെടുത്തണമെന്നാണ് അധികൃതരുടെ ഓര്‍മപ്പെടുത്തല്‍. പ്രയാസമനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് വഴി നടത്താനുള്ള സംവിധാനം ഒരുക്കിയ ശേഷമാണ് ഭിക്ഷാടകര്‍ക്കെതിരെ ഇവിടെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

രണ്ടാഴ്ച്ച മുമ്പ് റാസല്‍ഖൈമയില്‍ പറക്കമുറ്റാത്ത ഒമ്പത് കുട്ടികളുടെ ദുരിതജീവിത വാര്‍ത്ത പുറത്തുവന്നയുടന്‍ അവര്‍ക്ക് കാരുണ്യ ചിറക് വിരിച്ചത് ചാരിറ്റി അസോസിയേഷനുകളായിരുന്നു. ഒരു വയസ്സ് മുതല്‍ 14 വരെ പ്രായമുള്ള ഒമ്പത് കുട്ടികള്‍ വൈദ്യുതി വിചേ്ഛദിക്കപ്പെട്ട ഒറ്റ മുറി വില്ലയില്‍ കഴിയുന്ന വിവരമാണ് പുറത്തു വന്നത്. വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വൈദ്യുതി ബന്ധം പുന$സ്ഥാപിക്കുകയും ശുചീകരണ പ്രവൃത്തികള്‍ നടത്തി കുട്ടികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്നു.

മാതാവ് ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട കുട്ടികളുടെ പിതാവ്​ അടിയന്തിരമായി നാട്ടിലേക്ക് പോയിരുന്നു. ഇതാണ് കുട്ടികള്‍ ഒറ്റപ്പെടാനിടയാക്കിയത്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, 10, 11, 14 പ്രായമുള്ളവരാണ് കുട്ടികള്‍. 25 ദിവസത്തോളം 14കാരനായിരുന്നു കുട്ടികളുടെ പരിചരണത്തിനൊപ്പമുണ്ടായത്. പിതാവിന്‍റെ സാമ്പത്തിക ബുദ്ധിമുട്ട്​ കുട്ടികളുടെ വിദ്യാഭ്യാസവും മുടക്കിയിരുന്നു. നാട്ടിലുള്ള പിതാവിനെ തിരികെയത്തെിക്കാനും കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെ പുനരധിവാസ നടപടികളും മൂന്ന് വ്യത്യസ്ത ചാരിറ്റി അസോസിയേഷനുകള്‍ സ്വീകരിക്കുകയായിരുന്നു.

Tags:    
News Summary - Wings of Mercy in the Arabian Sands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.