സ്പോ​ർ​ട്സ് ഡേ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​താ​ക സ്വീ​ക​രി​ക്ക​ൽ ച​ട​ങ്ങ്

ഡബ്ല്യു.എം.സി. മിഡിലീസ്റ്റ് കായികമേള 28ന്​

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ൻ ഈ ​മാ​സം 28ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഡേ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മി​ഡി​ലീ​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ വി​നേ​ഷ് മോ​ഹ​ൻ അ​റി​യി​ച്ചു.

മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ഐ​ൻ പ്രൊ​വി​ൻ​സി​ൽ നി​ന്നും കൈ​മാ​റി​യ പ​താ​ക ദു​ബൈ, അ​ബൂ​ദ​ബി, ഒ​മാ​ൻ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, അ​ൽ​കോ​ബാ​ർ, ഖ​ത്ത​ർ, അ​ജ്മാ​ൻ, റാ​സ​ൽ ഖൈ​മ, ഉ​മ്മു​ൽ ഖു​വൈ​ൻ, ഫു​ജൈ​റ വ​ഴി ഷാ​ർ​ജ പ്രൊ​വി​ൻ​സി​ൽ എ​ത്തി​യ​താ​യി മി​ഡി​ലീ​സ്റ്റ് സ്പോ​ർ​ട്സ് ഡേ ​ജ​ന​റ​ൽ ക​ൺ​വീ​ ​ർ സി.​യു. മ​ത്താ​യി അ​റി​യി​ച്ചു.

മി​ഡി​ലീ​സ്റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ്‌ കു​മാ​ർ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, ഗ്ലോ​ബ​ൽ ഡ​ബ്ല്യു. എം. ​സി. അം​ബാ​സ​ഡ​റാ​യ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി പ​റ​മ്പി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പ​ന​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചാ​ൾ​സ് പോ​ൾ, ഷാ​ഹു​ൽ ഹ​മീ​ദ്, മീ​ഡി​യ സെ​ക്ര​ട്ട​റി വി.​എ​സ്‌. ബി​ജു​കു​മാ​ർ, വ​നി​താ വി​ഭാ​ഗം ഗ്ലോ​ബ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഇ​സ്താ​ർ ഐ​സ​ക്, അ​ൽ ഐ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ ജാ​ന​റ്റ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​താ​ക കൈ​മാ​റ​ൽ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - WMC Middle east sports fair on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT