അബൂദബി: 2022 ലോകകപ്പ് ഫുട്ബാളിനുള്ള ആതിഥേയത്വത്തിൽ ഭീകരവാദത്തിെൻറയും തീവ്രവാദത്തിെൻറയും നിരാകരണവും ഉൾപ്പെടുത്തണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ്. ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റുകളിലാണ് അദ്ദേഹം ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്. തീവ്രവാദ വ്യക്തികളുടെയും സംഘടനകളുടെയും ഭീകരവാദികളുടെയും പിന്തുണകൊണ്ട് 2022ലെ ലോകകപ്പ് ഫുട്ബാൾ ആതിഥ്യം കളങ്കപ്പെട്ടുകൂെടന്നും അദ്ദേഹം പറഞ്ഞു. ഖത്തർ അവരുടെ നയങ്ങൾ പുനരവലോകനം ചെയ്യണം. ചതുർരാഷ്ട്രങ്ങളുടെ ആവശ്യത്തിന് വേണ്ടിയല്ല ഇൗ പുനരവലോകനം നടത്തേണ്ടത്. അങ്ങനെയെങ്കിൽ അത് അപൂർണമായിരിക്കും. അന്താരാഷ്ട്ര പ്രതിബദ്ധതയാണ് ഖത്തറിൽനിന്ന് ഉണ്ടാവേണ്ടതെന്നും ഗർഗാശ് അഭിപ്രായപ്പെട്ടു. യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ ജൂൺ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.