അബൂദബി: കോവിഡ് പോസിറ്റിവ് ആകുന്നവർക്കു മാത്രം ഗൃഹസമ്പർക്കവിലക്കിൽ ഇലക്ട്രോണിക് റിസ്റ്റ് ബാൻഡ് ഉപയോഗം അബൂദബിയിൽ ഇന്നു മുതൽ പ്രാബല്യത്തിലാവും. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരും കുടുംബാംഗങ്ങളും ഗൃഹസമ്പർക്കവിലക്കിൽ ഇലക്ട്രോണിക് റിസ്റ്റ് ബാൻഡ് ഉപയോഗിക്കേണ്ടതില്ലെന്നും അബൂദബി അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. അബൂദബി എമിറേറ്റിൽ കോവിഡ് മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗൃഹസമ്പർക്കവിലക്കിൽ കഴിയുന്നവർ സ്വയം ഉത്തരവാദിത്തം നിർവഹിക്കുകയും ആവശ്യമായ തുടർ കോവിഡ് പരിശോധനകൾ കൃത്യസമയത്ത് നടത്തുകയും വേണമെന്ന് സമിതി അറിയിച്ചു.
കോവിഡ് മുൻകരുതൽ നടപടിക്രമങ്ങൾ പാലിക്കാതെ നിയമലംഘനം നടത്തുന്നവരെ നിയമ നടപടികൾക്കായി അറ്റോർണി ജനറലിന് കൈമാറും. സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യ സുരക്ഷക്കും ആരോഗ്യ നേട്ടങ്ങൾ നിലനിർത്തുന്നതിനും ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ട്. സുസ്ഥിരത വീണ്ടെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് കോവിഡ് പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കണമെന്നും അടിയന്തര ദുരന്ത നിവാരണ സമിതി പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.