അബൂദബി: എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ യാസ് വാട്ടര്‍വേൾഡിന്റെ വിപുലീകരണം 55 ശതമാനത്തിലേറെ പൂര്‍ത്തിയായതായി നിർമാതാക്കളായ മിറാല്‍ അറിയിച്ചു. 16,900 ചതുരശ്ര മീറ്ററിലാണ് യാസ് വാട്ടര്‍വേള്‍ഡ് യാസ് ഐലന്‍ഡ് ഒരുങ്ങുന്നത്. 2025ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മിറാല്‍ അറിയിച്ചു.
മേഖലയിലെ തന്നെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കില്‍ 18 പുതിയ റൈഡുകളും 3.3 കിലോമീറ്റര്‍ നീളമുള്ള സ്ലൈഡുകളുമൊക്കെ അവതരിപ്പിക്കുന്നതിലൂടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ റൈഡുകള്കൂടി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ മൊത്തം റൈഡുകളുടെ എണ്ണം 70ലേറെയാവും. യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള സ്ലൈഡും അടക്കമുള്ള ആകര്‍ഷണങ്ങളാണ് നവീകരിച്ച വാട്ടര്‍വേള്‍ഡ് യാസ് ഐലന്‍ഡില്‍ ഉണ്ടാവുക.
പുതിയ അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്കാന് തങ്ങള്‍ക്ക് തുടര്ന്നുമാവുമെന്നും കഴിഞ്ഞ പതിറ്റാണ്ട് കൊണ്ട് സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരില്‍ നേടിയെടുത്ത സ്വീകാര്യത ഊട്ടിയുറപ്പിക്കാന്‍ ഇതിലൂടെയാവുമെന്ന് മിറാലിന്റെ ചീഫ് പോര്‍ട്ട്ഫോളിയോ ഓഫിസറായ ജൊനാതന്‍ ബ്രൗണ്‍ വ്യക്തമാക്കി. 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയ യാസ് വാട്ടര്‍ വേള്‍ഡ് ഇതിനകം ലോകറെക്കോഡ് അടക്കം 65 പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.