അബൂദബി നഗരത്തിലെ സമുദ്രത്തിൽ ഉല്ലാസയാത്ര ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന അനുഭവമാണ് യെല്ലോ ബോട്ട് ടൂർസ് അഥവ മഞ്ഞ ബോട്ടു യാത്ര. ടൂറിസ്റ്റ് സീസണിൽ വിദേശ വിനോദ സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന ജലയാത്ര. ശാന്തമായ സമുദ്രയാത്രയിൽ നഗരഭംഗി ആസ്വദിച്ച് ചുറ്റിക്കറങ്ങാം.
അബൂദബി അൽ മക്താ കോട്ടയുടെയും മിനയിലെ ഫിഷർമാൻ ബോട്ടുകളുടെയും, ആഡംബര മന്ദിരങ്ങളായ എമിറേറ്റ്സ് പാലസിെൻറയും അൽ വത്വൻ പാലസിെൻറയും സൗന്ദര്യം ഒപ്പിയെടുക്കാനുമാവും. യെല്ലോ ബോട്ട് ടൂർ ബുക്കിങ്, നിരക്കുകൾ, പ്രമോഷനുകൾ എന്നിവ അറിയാൻ 800892 എന്ന ടോൾ ഫ്രീ നമ്പറിൽ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം.
കോർണിഷ് ടൂർ ആഗ്രഹിക്കുന്നവർക്ക് എമിറേറ്റ്സ് പാലസ് മറീനയിൽ നിന്നും യാസ് മറീനയിൽ ടൂർ ആഗ്രഹിക്കുന്നവർക്ക് യാസ് മറീനയിൽ നിന്നും യാത്ര പുറപ്പെടാം. ബോട്ടു യാത്രയിലെ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ഓരോ യാത്രക്കാരനും ലൈഫ് ജാക്കറ്റ് ധരിക്കണം.
പരിചയസമ്പന്നരായ ജീവനക്കാരാണ് യെല്ലോ ബോട്ടിൽ ജോലി ചെയ്യുന്നത്. ഓരോ ബോട്ടിലും ജി.പി.എസ് നാവിഗേഷനും സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. 11, 14, 18 സീറ്റിങ് കപ്പാസിറ്റിയോടെയുള്ള ബോട്ടുകൾ ഏത് കാലാവസ്ഥയിലും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.