ദുബൈ: എക്സ്പോയിലെ റഷ്യൻ പവലിയനിൽ വന്നുപോകുന്നവരെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിച്ചു വെക്കാനും നൂതന സംവിധാനം. നിരവധി കാമറകൾ സ്ഥാപിച്ച്'മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ' ഉപയോഗിച്ചാണ് പവലിയനിൽ പ്രവേശിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ആൾകൂട്ടത്തെ നിയന്ത്രിക്കാനും ആദ്യമായി വരുന്നവരെയും പിന്നീട് വരുന്നവരെയും തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. സന്ദർശകരുടെ ജെൻഡറും വയസും അടക്കമുള്ള വിവരങ്ങൾ ഇത് ശേഖരിക്കും. ഭാവിയിൽ വൻ നഗരങ്ങളിൽ ഉപയോഗിക്കാനാവുന്ന സാങ്കേതിക വിദ്യയാണ് സുരക്ഷയും ആ ൾകൂട്ട നിയന്ത്രണവും ലക്ഷ്യം വെച്ച് റഷ്യ ഒരുക്കിയത്. പവലിയെൻറ പ്രവേശന കവാടത്തിലും പ്രദർശന ഹാളുകളിലുമാണ് വിവരങ്ങൾ ശേഖരിക്കാനായി ഡസൻ കണക്കിന് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ സെൻട്രൽ കൺട്രോൾ റൂമിൽ ലഭിക്കും. ഇവിടെ സന്ദർശകരുടെ വിവരങ്ങൾ വിവിധ വിഭാഗങ്ങളായി ശേഖരിക്കപ്പെടുകയും ചെയ്യും. എൻടെക് ലാബ് എന്ന പവലിയെൻറ സാങ്കേതിക പാട്നറായ ഏജൻസിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രദർശനം കാണാനെത്തുവരെ തിരിച്ചറിയാനും ക്യൂ അടക്കമുള്ള സംവിധാനങ്ങൾ ശാസ്ത്രീയമാക്കാനും സംവിധാനത്തിലൂടെ സാധ്യമാകുെമന്ന് അധികതേർ പറഞ്ഞു. റഷ്യൻ തലസ്ഥാനമായ മോസ്കോ നഗരത്തിൽ നിലവിൽ കുറ്റകൃത്യങ്ങൾ തടയാൻ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, ഭാവിയിൽ സ്മാർട് നഗരങ്ങൾ കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങൾക്ക് പകറത്താവുന്ന സാങ്കേതിക വിദ്യയാണിതെന്നും എൻടെക് ലാബ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.