പല ഗൾഫ് രാജ്യങ്ങളും യാത്രകൾക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കുകയാണ്. ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നവർക്കും വാക്സിൻ നിർബന്ധമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രവാസികൾ ആകെ കൺഫ്യൂഷനിലാണ്. ഏത് വാക്സിനെടുക്കണം എന്നാണ് പ്രധാന ആശയക്കുഴപ്പം. സിനോഫാം, ഫൈസർ, സ്പുട്നിക്, ആസ്ട്രസെനക, മൊഡേണ എന്നീ വാക്സിനുകളാണ് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ വിതരണം ചെയ്യുന്നത്. പല രാജ്യങ്ങളിലും വാക്സിനുകൾ പല പേരിൽ അറിയപ്പെടുന്നുണ്ട്.
വാക്സിനുകളെ പറ്റിയുള്ള ആശങ്കകളും സംശയങ്ങളും സ്വമേധയാ വാക്സിൻ സ്വീകരിക്കുന്നതിൽനിന്നു ചിലരെയെങ്കിലും പിന്തിരിപ്പിക്കുന്നു. വാക്സിനെടുക്കുന്നതു കാരണം കോവിഡ് വന്നേക്കുമോ എന്ന സംശയം പലർക്കുമുണ്ട്. ഈ ആശങ്ക അസ്ഥാനത്താണ്. വാക്സിനെ കുറിച്ചുള്ള ചില സംശയങ്ങൾക്കുള്ള മറുപടികൾ.
മറ്റുള്ളവർ വാക്സിനെടുത്തില്ലേ, രോഗബാധ കുറയുന്നില്ലേ, ഇനി ഞാൻ വാക്സിനെടുക്കണോ എന്ന് ചോദിക്കുന്നവരുണ്ട്. തീർച്ചയായും എടുക്കണം എന്നാണ് ഉത്തരം. ഗുരുതര കോവിഡ് രോഗം വരരുത് എന്നാണ് വാക്സിൻ കൊണ്ട് ലക്ഷ്യമിടുന്നത്. രോഗം ഗുരുതരമാകുന്നതുമൂലമുണ്ടാകുന്ന മരണനിരക്ക് നിസ്സാരമല്ല. കൂടാതെ, മാസങ്ങളോളം നീണ്ടുനിൽക്കുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
ലഘുവായ കോവിഡ് ഉള്ളവരും രോഗം പകർത്താൻ കാരണമാകുന്നു. രോഗബാധിതനായ ഒരാൾ പത്തുദിവസം ക്വാറൻറീനിലിരിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും നന്മയൊരുക്കുന്നു. ഒരു വാക്സിനും കോവിഡിനെതിരെ 100 ശതമാനം ഫലപ്രാപ്തി ഉള്ളതല്ല. എന്നാൽ, ഒരു വ്യക്തിയും അയാൾ ഇടപഴകുന്ന എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ അവരോരുത്തർക്കും ലഘുവായ കോവിഡ് വരാനുള്ള സാധ്യത കുറയുന്നു. വാക്സിനെടുത്തവരിൽ നേരിയ ശതമാനം ആളുകൾക്ക് മാത്രമേ ഐ.സി.യു ചികിത്സ പോലും ആവശ്യമായി വരാറുള്ളൂ.
വാക്സിൻ എടുത്ത ശേഷമുള്ള രണ്ടോ മൂന്നോ ദിവസങ്ങളിൽ പനി, ദേഹവേദന, ക്ഷീണം, തലവേദന തുടങ്ങിയ അസ്വസ്ഥതകൾ സ്വാഭാവികമാണ്. ഇവ ഗുരുതരമല്ലാത്തതും നല്ലൊരു ശതമാനം ആളുകളിൽ കണ്ടുവരുന്നതുമാണ്. മറ്റു ബുദ്ധിമുട്ടുകൾ സാധാരണ ഉണ്ടാകാറില്ല.
വാക്സിൻ ഉപയോഗം തുടങ്ങിയശേഷം ദശലക്ഷ കണക്കിനാളുകൾ ഇവ സ്വീകരിച്ചു. ഇവരിൽ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായി സംശയം ഉണ്ടായാൽ ഉടൻ പഠനവിധേയമാക്കുകയും വാക്സിൻ മൂലമുണ്ടായതാണോയെന്നു നിർണയിക്കുകയും ചെയ്യുന്നു. ഇതിനു വളരെ വിപുലവും കാര്യക്ഷമവുമായ വ്യവസ്ഥകൾ ഉണ്ട്. ഇതുവരെയുള്ള നിരീക്ഷണങ്ങളിൽ ഫൈസർ, സ്പുട്നിക്, സിനോഫാം എന്നീ വാക്സിൻ കാരണം അപായമുണ്ടായതായി തെളിവുകൾ ഇല്ല.
അതേസമയം, ആസ്ട്രസെനക വാക്സിൻ എടുത്ത അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുന്ന പ്രത്യേകതരം അസുഖം (VITT) ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഇതു വളരെ വിരളമാണ്. യൂറോപ്പിൽ വാക്സിൻ ഉപയോഗം തുടങ്ങി ഒന്നു രണ്ടു മാസത്തിനുള്ളിൽ തന്നെ ഇങ്ങനെ ഒരു പുതിയ രോഗം കണ്ടെത്താനും അതു വാക്സിൻ കാരണമാണെന്ന് സ്ഥിരീകരിക്കാനും സാധിച്ചത് വാക്സിെൻറ പാർശ്വഫല നിരീക്ഷണ സംവിധാനങ്ങളുടെ മികവിനെയാണ് സൂചിപ്പിക്കുന്നത്. ഇതിനു പുറമെ മറ്റു ഗുരുതര പാർശ്വഫലങ്ങൾ ഒരു വാക്സിനും കാണാത്തത് വാക്സിനുകളുടെ സുരക്ഷയെപ്പറ്റിയുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നു.
ഒരു വാക്സിന് 95 ശതമാനം എഫിക്കസി (ഫലപ്രാപ്തി) ഉണ്ടെന്നു പറഞ്ഞാൽ അതിനർഥം കോവിഡ് വരാനുള്ള സാധ്യത അഞ്ചു ശതമാനം മാത്രമാണെന്നല്ല. വാക്സിൻ എടുക്കാത്തയാളേക്കാൻ വാക്സിൻ എടുത്തയാൾക്ക് രോഗം വരാനുള്ള സാധ്യത 95 ശതമാനം കുറവാണ് എന്നാണ് അർഥമാക്കുന്നത്. മിക്ക രാജ്യങ്ങളിലും 50 ശതമാനത്തിനു മുകളിൽ എഫിക്കസിയുള്ള വാക്സിനുകൾ മാത്രമേ കോവിഡ് പ്രതിരോധത്തിന് അംഗീകരിച്ചിട്ടുള്ളൂ.
വാക്സിനോട് അലർജിയുള്ളവർ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ (ചെറിയ കുട്ടികൾ, ഗർഭിണികൾ) എന്നിവരൊഴികെ എല്ലാവർക്കും വാക്സിൻ എടുക്കാം. കൂടുതൽ മികച്ചതെന്ന് തോന്നുന്ന വാക്സിന് വേണ്ടി കാത്തിരുന്ന് സമയം പാഴാക്കരുത്.
ഡോസ്: രണ്ടെണ്ണം 21 ദിവസത്തിെൻറ ഇടവേളയിൽ
എഫിക്കസി: 95 ശതമാനം( ഉറപ്പോടെ പറയാവുന്ന എഫിക്കസി 90.3-97.6)
ഗുരുതര പാർശ്വഫലങ്ങൾ: ഇല്ല
പ്രായം: 12 വയസ്സിനു മുകളിലുള്ളവർക്കും മുലയൂട്ടുന്നവർക്കും ഗർഭിണികളാകാൻ ആഗ്രഹിക്കുന്നവർക്കും എടുക്കാം
ഗർഭിണികൾക്ക് എടുക്കാൻ നിലവിൽ അനുമതിയില്ല.
ദക്ഷിണാഫ്രിക്ക, ഇന്ത്യ, യു.കെ എന്നിവിടങ്ങളിലെ വേരിയൻറുകളെ പ്രതിരോധിക്കുന്നതിലും മികച്ച ഫലപ്രാപ്തി
ഡോസ്: രണ്ടെണ്ണം 21 അല്ലെങ്കിൽ 28 ദിവസത്തെ അകലത്തിൽ
എഫിക്കസി: 78 ശതമാനം (64.8- 86.3)
ഗുരുതര പാർശ്വഫലങ്ങൾ ഇല്ല
പ്രായം: 16 വയസ്സിനു മുകളിൽ. ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്നവർ, ഗർഭിണിയാകാൻ തയാറെടുക്കുന്നവർ എന്നിവർക്ക് അനുമതിയില്ല
ഡോസ്: രണ്ടെണ്ണം 70 ദിവസത്തെ ഇടവേളയിൽ
എഫിക്കസി: 70.4 ശതമാനം (55-80.6)
ഗുരുതര പാർശ്വഫലങ്ങൾ: ലക്ഷങ്ങളിൽ ഒരാൾക്ക് ഉണ്ടാകാവുന്ന രക്തം കട്ടപിടിക്കൽ. (60 വയസ്സിൽ താഴെയുള്ള സ്ത്രീകളിൽ കൂടുതൽ )
ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്നവർ, ഗർഭിണിയാകാൻ തയാറെടുക്കുന്നവർ എന്നിവർക്ക് അനുമതിയില്ല
ഡോസ്: രണ്ടെണ്ണം 21 ദിവസത്തെ ഇടവേളയിൽ
എഫിക്കസി: 91.6 ശതമാനം (85-95)
രണ്ടു ഡോസിലെയും അഡിനോവൈറസിന് വ്യത്യാസമുണ്ട്
ഗുരുതര പാർശ്വഫലങ്ങൾ: റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്നവർ ഗർഭിണിയാകാൻ തയാറെടുക്കുന്നവർ എന്നിവർക്ക് അനുമതിയില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.