ദുബൈ: പ്രതിഭ തെളിയിക്കാൻ അവസരം കിട്ടാത്ത ഗായകർക്കായി ഒരു പിന്നണി ഗായകെൻറ യൂട്യൂബ് ചാനൽ. ‘സൗണ്ട് ക്ലഫ്’ എന്ന് പേരിട്ട ഓൺലൈൻ മ്യൂസിക് യൂട്യൂബ് ചാനൽ ദുബൈയിൽ പ്രകാശനം ചെയ്തു.
‘മെക്സിക്കൻ അപാരത’യുടെ ആമുഖ ഗാനം പാടിയ ദുൈബയിലെ പ്രവാസി മലയാളി സുൾഫിഖിെൻറ നേതൃത്വത്തിലാണ്,വേദികൾ കിട്ടാത്തവർക്ക് പ്രോൽസാഹനം നൽകാൻ മ്യൂസിക് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. കാന്താരി,സാൻഡ സിറ്റി തുടങ്ങിയ സിനിമകളിലും സുൾഫിഖ് പാടിയിട്ടുണ്ട്. പാട്ടുകൾ റെക്കോഡ് ചെയ്ത് അത് ജനങ്ങളിലെത്തിക്കുന്നത് വരെയുള്ള ദൗത്യം സൗണ്ട് ക്ലഫ് എന്ന് പേരിട്ട ചാനൽ നടത്തും.
സംഗീത സംവീധായകൻ റനിൽ തമാണ് വേറിട്ട് ഈ ഓൺലൈൻ ചാനലിന്റെ ക്രിയേറ്റീവ് ഹെഡ്.ദുബൈയിൽ നടന്ന ചടങ്ങിൽ മെക്സിക്കൻ അപാരത സിനിമയുടെ നിർമാതാവ് അനൂപ് കണ്ണനും റനിൽ ഗൗതവും ചേർന്ന് സൗണ്ട് ക്ലഫ് യൂട്യൂബ് ചാനലിെൻറ പ്രകാശനം നിർവഹിച്ചു. സംരഭവുമായി സഹകരിച്ച കുട്ടികൾ ചടങ്ങിൽ പാട്ടുകൾ പാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.