യു​വ​ക​ലാ​സ​ന്ധ്യ​യു​ടെ ബ്രോ​ഷ​ർ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ജോ​യ​ന്‍റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ജി​ബി ബേ​ബി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

യു​വ​ക​ലാ​സ​ന്ധ്യ ഋ​തു​ഭേ​ദ​ങ്ങ​ൾ ഡി​സം​ബ​ർ 21ന്

ഷാ​ർ​ജ: ഷാ​ർ​ജ യു​വ​ക​ലാ​സാ​ഹി​തി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് യു​വ​ക​ലാ​സ​ന്ധ്യ ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ ബ്രോ​ഷ​ർ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ജോ​യ​ന്‍റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഡി​സം​ബ​ർ 21 ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി. 2012ലാ​ണ് ഷാ​ർ​ജ യു​വ​ക​ലാ​സാ​ഹി​തി യു​വ​ക​ലാ​സ​ന്ധ്യ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഓ​രോ വ​ർ​ഷ​വും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ അ​ര​ങ്ങേ​റു​ന്ന യു​വ ക​ലാ​സ​ന്ധ്യ മേ​ഖ​ല​യി​ലെ ക​ലാ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് തെ​ന്നി​ന്ത്യ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ൻ ശ്രീ​നി​വാ​സും, ശ​ര​ണ്യ ശ്രീ​നി​വാ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള ഗാ​യ​ക​രാ​ണ്.

ചെ​ണ്ട​മേ​ളം, ഷാ​ർ​ജ​യി​ലെ പി.​കെ. മേ​ദി​നി ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി, വ​നി​താ ക​ലാ​സാ​ഹി​തി പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം, സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ യു​വ​ക​ലാ​സ​ന്ധ്യ.

ബ്രൗ​സ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ര​ക്ഷാ​ധി​കാ​രി പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, യു.​എ.​ഇ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പ്ര​ദീ​ഷ് ചി​ത​റ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ്മി​നു സു​രേ​ന്ദ്ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ലാ​ഷ്.

പ​ത്മ​കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ബീ​ർ അ​രോ​ൾ, രാ​ജേ​ഷ്, ന​മി​ത സു​ബീ​ർ, സി​ബി ബൈ​ജു, വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ ബൈ​ജു ക​ട​ക്ക​ൽ, സ​ന്ധ്യ സു​ജേ​ഷ്, ഷി​ഫി മാ​ത്യു, നാ​സ​ർ പൊ​ന്നാ​നി നേ​താ​ക്ക​ളാ​യ ര​ഘു​നാ​ഥ്, മി​നി സു​ഭാ​ഷ്, മാ​ധ​വ​ൻ ബേ​നൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Yuvakalasandhya Ritubhedangal on December 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.