ദുബൈ: ജര്‍മന്‍ ആരോഗ്യ പരിചരണ ഉപകരണ നിര്‍മാതാക്കളുമായി കൈകാലുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സംയുക്ത സംരംഭ കരാറില്‍ സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്ള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ (ഇസെഡ്.എച്ച്.ഒ) ഒപ്പുവച്ചു.
അബൂദബിയിലെ ഇസെഡ്.എച്ച്.ഒ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാനും അവര്‍ക്ക് ജോലി നല്‍കാനും ധാരണയായിട്ടുണ്ട്. സാങ്കേതികതയിലെ യു.എ.ഇ-ജര്‍മന്‍ സഹകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ഈ സംയുക്ത സംരംഭം മുന്നോട്ടു വെക്കുന്നു.
എക്സ്പോ 2020 യു.എ.ഇ പവലിയനില്‍ നടന്ന ചടങ്ങില്‍ ഇസെഡ്.എച്ച്.ഒ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ഹുമൈദാനും ജർമൻ കമ്പനിയായ ബോവര്ഫൈന്ഡ് എം.ഇ-ഒ.ടി.ബി ജനറല്‍ മാനേജര്‍ കാള്‍ ഷ്മിറ്റ് എന്നിവര്‍ പരസ്പര ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രോസ്തെറ്റിക്സ്, ഓര്‍ത്തോട്ടിക്സ് മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനും ആഗോള തലത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനും ഈ സംരംഭം നിശ്ചയ ദാര്ഢ്യമുള്ളവരെ പരിശീലിപ്പിക്കുമെന്ന് അബ്ദുല്ല അല്‍ ഹുമൈദാന്‍ പറഞ്ഞു. ദൃഢ നിശ്ചയക്കാരെ വിദ്യാഭ്യാസപരമായും പ്രവര്‍ത്തനപരമായും സാംസ്കാരികമായും പര്യാപ്തതയിലേക്ക് നയിക്കുമെന്ന് കാള്‍ ഷ്മിറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.