കുനിയുമ്പോൾ തലകറക്കം വരുന്നത് എന്തുകൊണ്ട്?

കുനിയുമ്പോൾ തലകറക്കം വരുന്നത് എന്തുകൊണ്ട്?

തലകറക്കം എന്ന വികാരമാണ് വെർട്ടിഗോ, ചുറ്റുമുള്ളതെല്ലാം കറങ്ങുന്ന പോലെയുള്ള തോന്നൽ. വെർട്ടിഗോ പല കാരണങ്ങളാൽ സംഭവിക്കാറുണ്ട്, പക്ഷേ മിക്കപ്പോഴും ഇത് ബെനിൻ പ്രോക്സിമൽ പൊസിഷൻ വെർട്ടിഗോ (ബി.പി.പി.വി) ആണ്. ബി.പി.പി.വി എന്നത് ഉൾചെവിയുടെ ഒരു ക്രെമക്കേടാണ്. രോഗി തന്റെ തല ചലിപ്പിക്കുമ്പോൾ പെട്ടെന്ന് ചുറ്റുന്നതുപോലെ അനുഭവപ്പെടുന്നു.

ഇത് എങ്ങനെ സംഭവിക്കുന്നു?

നമ്മുടെ ശരീരത്തിൽ മൂന്ന് അർധവൃത്താകൃതിയിലുള്ള കനാലുകൾ ഉണ്ട്. ഇത് നമ്മുടെ തലയുടെ സ്ഥാനം മാറ്റുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. പക്ഷെ ചിലപ്പോൾ ഇതിലെ പരലുകൾ (ക്രിസ്റ്റൽസ്) യഥാർഥ സ്ഥാനത്ത് നിന്ന് നീങ്ങുന്നു, ഇത് തലകറക്കത്തിന് കാരണമാകുന്നു.

ഏത് പ്രായക്കാരെയാണ് ഇത് ബാധിക്കുന്നത്?

സാധാരണയായി 50 വയസ്സിനു മുകളിലുള്ള ആളുകളെയാണ് ഇത് ബാധിക്കുന്നത്

ബി.പി.പി.വി എത്രത്തോളം സാധാരണമാണ്?

നൂറിൽ രണ്ട് പേർക്കേ ഇത് ബാധിക്കുന്നുള്ളൂ

ബി.പി.പി.വി സ്ഥിരമാണോ?

ഇല്ല, അങ്ങനെയല്ല. ശമിക്കാൻ ഒരു ആഴ്ച എടുക്കും. ഇല്ലെങ്കിൽ, ഇതിന് മരുന്നും വ്യായാമവും ആവശ്യമായി വന്നേക്കാം.


ബി.പി.പി.വി യിൽനിന്ന് എങ്ങനെ ആശ്വാസം ലഭിക്കും?

ഒരു ഇ.എൻ‌.ടി സ്പെഷ്യലിസ്റ്റിനെ സമീപിക്കുക. ചരിത്രവും ശാരീരിക പരിശോധനയും അടിസ്ഥാനമാക്കി, ഡോക്ടർ ഒരു നടപടിക്രമം നടത്തും. അങ്ങനെ പരലുകൾ അതിന്റെ സ്ഥാനത്തേക്ക് തിരികെ വരികയും ശേഷം മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്യും.

ചികിത്സയ്ക്ക് ശേഷം ബി.പി.പി.വി തിരികെ വരുമോ?

വരാം, ഒരു വർഷത്തിനുള്ളിൽ ഒന്നോ രണ്ടോ എപ്പിസോഡുകൾ അല്ലെങ്കിൽ ചിലപ്പോൾ അഞ്ച് വർഷത്തിനുള്ളിൽ ഒന്നോ രണ്ടോ എപ്പിസോഡുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

എനിക്ക് ബി.പി.പി.വി ഉള്ളപ്പോൾ ഞാൻ എന്ത് ഒഴിവാക്കണം?

നിങ്ങൾക്ക് തുടർച്ചയായ എപ്പിസോഡ് വരുകയാണെങ്കിൽ വാഹനമോടിക്കുകയോ ഹെവി മെഷീനുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

തയാറാക്കിയത്-

ഡോ. പ്രിയദർശിനി ഷെട്ടി (ഇ.എൻ.ടി സ്പെഷ്യലിസ്റ്റ്) 

മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ

ഫോൺ : 1746 4848

Tags:    
News Summary - Benign proximal positional vertigo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.