2025ഓടെ രാജ്യം ക്ഷയരോഗ മുക്തമാകുമെന്നായിരുന്നു 2018ൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനം. ആഗോള തലത്തിൽ ക്ഷയരോഗത്തെ ഇല്ലാതാക്കുന്നതിന്റെ അഞ്ചു വർഷം മുമ്പ് ഇന്ത്യയിൽനിന്ന് രോഗം തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ലക്ഷ്യം ഇനിയുമൊരു സ്വപ്നമായി അവശേഷിക്കുമെന്ന് 2024ലെ ‘ഇന്ത്യ ടി.ബി റിപ്പോർട്ട്’ വ്യക്തമാക്കുന്നു.
2016ൽ ലക്ഷം പേരിൽ 211 പേർക്ക് ടി.ബി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നായിരുന്നു കണക്ക്. 2022ൽ, അത് 199ലേക്ക് കുറക്കാനേ കഴിഞ്ഞിട്ടുള്ളൂ; 44ൽ എത്തുമ്പോഴേ ‘നിർമാർജന’മായി കണക്കാക്കൂ. അതുപോലെ, മരണനിരക്ക് ലക്ഷം പേരിൽ മൂന്നായി കുറക്കണം; അതിപ്പോൾ 22ലെത്തി നിൽക്കുന്നു.
സർക്കാറിന്റെ നോട്ടക്കുറവാണ് ടി.ബി നിർമാർജനം പരാജയപ്പെടാനുണ്ടായ കാരണം. വലിയ തുകയൊക്കെ ബജറ്റിൽ നീക്കിവെക്കുമെങ്കിലൂം അതിന്റെ 60 ശതമാനമൊക്കെയാണ് ചെലവഴിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.