മെൽബൺ: സങ്കടം മറച്ചുവെച്ച് ചിരിക്കാനും സേന്താഷിക്കാനും ശ്രമിച്ചാൽ മനസ്സിലെ വിഷാദാവസ്ഥ വർധിക്കുമെന്ന് ഗവേഷകർ. ആസ്േട്രലിയയിലെ യൂനിവേഴ്സിറ്റി ഒാഫ് മെൽബണിലെ ഗവേഷകരാണ് മറ്റുള്ളവരിൽ നിന്ന് സങ്കടം മറച്ചുവെച്ച് സന്തോഷം അഭിനയിക്കുന്നത് പ്രതികൂലഫലം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യൂനിവേഴ്സിറ്റിയിലെ ഡോ. ബ്രൂക്ക് ബാസ്റ്റ്യെൻറ നേതൃത്വത്തിലാണ് ഗവേഷണങ്ങൾ നടന്നത്. സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്ന സമൂഹങ്ങൾക്കിടയിലാണ് വിഷാദരോഗം കൂടുതൽ കാണപ്പെടുന്നതെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിൽ സന്തോഷം എന്ന വികാരം സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും മനസ്സിെൻറ വിഷാദാവസ്ഥ വർധിപ്പിക്കുമെന്നും സങ്കടം കരഞ്ഞുതീർക്കണമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.