രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8000 ത്തോട് അടുക്കുന്നു. 200ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. രാജ ്യത്തിൻെറ ചില ഭാഗങ്ങളിൽ സമൂഹവ്യാപനം നടന്നതായി ഐ.സി.എം.ആർ സംശയം ഉന്നയിക്കുകയും ചെയ്തു. രാജ്യം ഇപ്പോൾ മുൾമുനയി ലാണ്. വമ്പൻ രാജ്യങ്ങെളപ്പോലും വിറപ്പിക്കുന്ന കോവിഡ് ഇന്ത്യയെ എങ്ങോട്ട് നയിക്കുമെന്ന ആശങ്കയാണ് ജനങ ്ങളിലും സർക്കാരിനും. സമൂഹവ്യാപനത്തിൻെറ പേടി രാജ്യമാകെ പടർന്നു.
വിദേശത്തുനിന്നും കേരളത്തിൽ എത്തി ആദ്യം രേ ാഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് അടക്കം പുറത്തുവിട്ടു. ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നവർ പോയ സ്ഥല ങ്ങളും സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തി അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുന്നു. ഇത്തരത്തിൽ കണ്ടെത്തുന്നവരി ൽ രോഗം സ്ഥിരീകരിച്ചാൽ എവിടെ നിന്നും ആരിൽനിന്നുമാണ് രോഗം പകർന്നതെന്ന് കൃത്യമായി പറയാനാകും.
കോവി ഡ് വ്യാപനത്തെ ഇത്തരത്തിൽ മൂന്നായി തിരിക്കാം. ഒന്നാംഘട്ടത്തിൽ കോവിഡ് പടർന്നുപിടിച്ച രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവർക്ക് മാത്രം അണുബാധ ഉണ്ടാകുന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയവർക്കായിരിക്കും രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിക്കുക. ഇവരെ പ്രൈമറി കോണ്ടാക്ടുകൾ എന്നും വിളിക്കാം.
രോഗികളുമായി സമ്പർക്കം വന്നവരുമായി ഇടപഴകുന്ന മറ്റുള്ളവർക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് മൂന്നാം ഘട്ടം. ഇവരെ സെക്കൻഡറി കോണ്ടാക്ട് എന്നു വിളിക്കാം. ഈ ഘട്ടത്തെ പ്രാദേശിക വ്യാപനം എന്നും പറയുന്നു. ഇതിനുപുറത്തേക്ക് രോഗം പടർന്നാൽ ഈ ഘട്ടത്തെ സമൂഹ വ്യാപനം എന്നുപറയുന്നു.
സമൂഹവ്യാപന ഘട്ടത്തിൽ േരാഗിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന കെണ്ടത്തൽ പ്രയാസമാകും. രോഗ ലക്ഷണങ്ങൾ കാണുേമ്പാൾ മാത്രമേ എവിടെനിന്നോ അയാളുടെ ശരീരത്തിൽ വൈറസ് ബാധ പ്രവേശിച്ചു എന്നത് അറിയാൻ കഴിയൂ. സ്രോതസ് കെണ്ടത്താൻ കഴിയില്ലെന്ന് മാത്രമല്ല, സമൂഹത്തിെൻറ മറ്റു പല സ്ഥലങ്ങളിൽ നിന്നും രോഗികളെ കണ്ടെത്തുകയും ചെയ്യുന്നു. മരണവും രോഗബാധിതരുടെ എണ്ണവും പതിന്മടങ്ങ് വർധിക്കും.
1, 2, 4, 8, 16 എന്നീ ഭയാനകമായ ഇരട്ട അക്കത്തിലൂടെയായിരിക്കും രോഗബാധ മറ്റുള്ളവരിലേക്ക് കൈമാറുക എന്നതാണ് ഭീതി ഉയർത്തുന്ന മറ്റൊരു കാര്യം. കൂടുതൽ കൂടുതൽ പേരിലേക്ക് വൈറസ് പകരും. ഇതുവഴി ദിവസങ്ങൾക്കുള്ളിൽ ആയിരങ്ങളിലേക്ക് രോഗബാധയെത്തും.
രോഗം ബാധിച്ച വ്യക്തികൾ തങ്ങളുടെ യാത്രാ വിവരങ്ങൾ മറച്ചുവെക്കുന്നതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാത്തതും കൂടുതൽ പേരിലേക്ക് രോഗം പകരാൻ കാരണമാകും. രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഐ.സി.എം.ആർ പരിശോധിച്ച 800 സാമ്പിളുകളിൽനിന്നും സമൂഹ വ്യാപനത്തിനുള്ള സാധ്യതകൾ കണ്ടെത്തിയിരുന്നില്ല.
പരിശോധിക്കുന്ന സാമ്പിളുകളിൽ 20 മുതൽ 30 ശതമാനം വരെ പോസിറ്റീവ് ആകുകയും അവയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാതെയും വരുേമ്പാഴാണ് സമൂഹവ്യാപനം നടന്നതായി ഉറപ്പിക്കാൻ കഴിയൂ എന്ന് ആരോഗ്യ മന്ത്രാലയം േജായൻറ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചിരുന്നു. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയിൽ സമൂഹ വ്യാപനത്തിലേക്ക് കടന്നാൽ അവ മറച്ചുവെക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.