Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഎന്താണ്​ സമൂഹവ്യാപനം?...

എന്താണ്​ സമൂഹവ്യാപനം? വെല്ലുവിളിയാകുന്നതെങ്ങിനെ?

text_fields
bookmark_border
എന്താണ്​ സമൂഹവ്യാപനം? വെല്ലുവിളിയാകുന്നതെങ്ങിനെ?
cancel

രാജ്യ​ത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 8000 ത്തോട്​ അടുക്കുന്നു. 200ൽ അധികം മരണവും റിപ്പോർട്ട്​ ചെയ്​തു. രാജ ്യത്തിൻെറ ചില ഭാഗങ്ങളിൽ സമൂഹവ്യാപനം നടന്നതായി ഐ.സി.എം.ആർ സംശയം ഉന്നയിക്കുകയും ചെയ്​തു. രാജ്യം ഇപ്പോൾ മുൾമുനയി ലാണ്​. വമ്പൻ രാജ്യങ്ങ​െളപ്പോലു​ം വിറപ്പിക്കുന്ന കോവിഡ്​ ഇന്ത്യയെ എങ്ങോട്ട്​ നയിക്കുമെന്ന ആശങ്കയാണ്​ ജനങ ്ങളിലും സർക്കാരിനും. സമൂഹവ്യാപനത്തിൻെറ പേടി രാജ്യമാകെ പടർന്നു.

വിദേശത്തുനിന്നും കേരളത്തിൽ എത്തി ആദ്യം രേ ാഗം സ്​ഥിരീകരിച്ചവരുടെ റൂട്ട്​ മാപ്പ്​ അടക്കം പുറത്തുവിട്ടു. ഇപ്പോഴും രോഗം സ്​ഥിരീകരിക്കുന്നവർ പോയ സ്​ഥല ങ്ങളും സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തി അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുന്നു. ഇത്തരത്തിൽ ക​ണ്ടെത്തുന്നവരി ൽ രോഗം സ്​ഥിരീകരിച്ചാൽ എവിടെ നിന്നും ആരിൽനിന്നുമാണ്​​ രോഗം പകർന്നതെന്ന്​​ കൃത്യമായി പറയാനാകും. ​

കോവി ഡ്​ വ്യാപനത്തെ ഇത്തരത്തിൽ മൂന്നായി തിരിക്കാം. ഒന്നാംഘട്ടത്തിൽ കോവിഡ്​ പടർന്നുപിടിച്ച രാജ്യങ്ങളിലേക്ക്​ യാത്ര നടത്തിയവർക്ക്​ മാത്രം അണുബാധ ഉണ്ടാകുന്നു. നേരത്തേ കോവിഡ്​ സ്​ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയവർക്കായിരിക്കും രണ്ടാം ഘട്ടത്തിൽ രോഗം സ്​ഥിരീകരിക്കുക. ഇവരെ പ്രൈമറി കോണ്ടാക്​ടുകൾ​ എന്നും വിളിക്കാം.

രോഗികളുമായി സമ്പർക്കം വന്നവരുമായി ഇടപഴകുന്ന മറ്റുള്ളവർക്ക്​ രോഗം സ്​ഥിരീകരിക്കുന്നതാണ്​ മൂന്നാം ഘട്ടം. ഇവരെ സെക്കൻഡറി കോണ്ടാക്​ട്​ എന്നു വിളിക്കാം. ഈ ഘട്ടത്തെ പ്രാദേശിക വ്യാപനം എന്നും പറയുന്നു. ഇതിനുപുറത്തേക്ക്​ രോഗം പടർന്നാൽ ഈ ഘട്ടത്തെ സമൂഹ വ്യാപനം എന്നുപറയുന്നു.

സമൂഹവ്യാപന ഘട്ടത്തിൽ ​േരാഗിക്ക്​ എവിടെ നിന്നാണ്​ രോഗബാധയേറ്റതെന്ന​ ക​െണ്ടത്തൽ പ്രയാസമാകും. രോഗ ലക്ഷണങ്ങൾ കാണു​േമ്പാൾ മാത്രമേ എവിടെനിന്നോ അയാളുടെ ശരീരത്തിൽ വൈറസ്​ ബാധ പ്രവേശിച്ചു എന്നത്​ അറിയാൻ കഴ​ിയൂ. സ്രോതസ്​ ക​െണ്ടത്താൻ കഴിയില്ലെന്ന്​ മാത്രമല്ല, സമൂഹത്തി​​​​െൻറ മറ്റു പല സ്​ഥലങ്ങളിൽ നിന്നും രോഗികളെ കണ്ടെത്തുകയും ചെയ്യുന്നു. മരണവും രോഗബാധിതരുടെ എണ്ണവും പതിന്മടങ്ങ്​ വർധിക്കും.

1, 2, 4, 8, 16 എന്നീ ഭയാനകമായ ഇരട്ട അക്കത്തിലൂടെയായിരിക്കും രോഗബാധ മറ്റുള്ളവരിലേക്ക്​ കൈമാറുക എന്നതാണ്​ ഭീതി ഉയർത്തുന്ന മറ്റൊരു കാര്യം. കൂടുതൽ കൂടുതൽ പേരിലേക്ക് വൈറസ് പകരും. ഇതുവഴി ദിവസങ്ങൾക്കുള്ളിൽ ആയിരങ്ങളിലേക്ക്​ രോഗബാധയെത്തും.

രോഗം ബാധിച്ച വ്യക്തികൾ തങ്ങളുടെ യാത്രാ വിവരങ്ങൾ മറച്ചുവെക്കുന്നതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാത്തതും കൂടുതൽ പേരിലേക്ക്​ രോഗം പകരാൻ കാരണമാകും. രാജ്യമെമ്പാടും ലോക്ക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ കുറച്ചു ദിവസങ്ങൾക്ക്​ മുമ്പ്​ ഐ.സി.എം.ആർ പരിശോധിച്ച 800 സാമ്പിളുകളിൽനിന്നും സമൂഹ വ്യാപനത്തിനുള്ള സാധ്യതകൾ കണ്ടെത്തിയിരുന്നില്ല.

പരിശോധിക്കുന്ന സാമ്പിളുകളിൽ 20 മുതൽ 30 ശതമാനം വരെ പോസിറ്റീവ്​ ആകുകയും അവയ​ുടെ ഉറവിടം ക​ണ്ടെത്താൻ സാധിക്കാതെയും വരു​േമ്പാഴാണ്​ സമൂഹവ്യാപനം നടന്നതായി ഉറപ്പിക്കാൻ കഴിയൂ എന്ന്​ ആരോഗ്യ മന്ത്രാലയം ​േജായൻറ്​ സെക്രട്ടറി ലാവ്​ അഗർവാൾ അറിയിച്ചിരുന്നു. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയിൽ സമൂഹ വ്യാപനത്തിലേക്ക്​ കടന്നാൽ അവ മറച്ചുവെക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newscovid 19community transmissioncommunity spreadHealth News
News Summary - What is Community Transmission -Health news
Next Story