ന്യൂയോർക്: രണ്ടു വയസ്സുവരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതിലൂടെ പ്രതിവർഷം അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള 8,20, 000 കുട്ടികളുടെ ജീവൻ രക്ഷിക്കാമെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യൂ.എച്ച്.ഒ). മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി 10 മാർഗനിർദേശങ്ങളും സംഘടന പുറത്തിറക്കിയിട്ടുണ്ട്. മുലപ്പാൽ ആവശ്യത്തിന് ലഭിച്ച കുട്ടികളുടെ െഎ.ക്യു നിലവാരവും സ്കൂൾതല പഠനനിലവാരവും കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പഠിക്കാൻ മിടുക്കരാവുന്നതവഴി മുതിരുേമ്പാൾ ഉയർന്ന വരുമാനം ലഭിക്കുന്നു.
മുലയൂട്ടുന്ന അമ്മമാർക്ക് സ്തനാർബുദം ഉണ്ടാകുന്ന സാധ്യതയും കുറവാണെന്നും യൂനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹെൻറീത എച്ച് ഫോർ പറഞ്ഞു. ജനിച്ച ആദ്യ മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതിലൂടെ അണുബാധ തടയാൻ സാധിക്കും. അതിസാരം പോലുള്ളവ തടഞ്ഞ് കുഞ്ഞുങ്ങളുടെ ജീവനും സംരക്ഷിക്കാം. നന്നായി പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്കാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുള്ളതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.