ആൻറി ബയോട്ടിക്കുകളുടെ ദുരുപയോഗം വലിയ ഭീഷണി, ജാഗ്രത പുലർത്തണമെന്ന്​ ആരോഗ്യ വകുപ്പ്​

പ​ത്ത​നം​തി​ട്ട: ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റ​സി​സ്റ്റ​ൻ​സ് ഗൗ​ര​വ​ക​ര​മാ​യ പൊ​തു​ജ​നാ​രോ​ഗ്യ ഭീ​ഷ​ണി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും സ​സ്യ​വ്യ​ക്ഷാ​ദി​ക​ളി​ലും അ​ണു​ബാ​ധ ത​ട​യാ​നും ചി​കി​ത്സ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ൻ​റി ബ​യോ​ട്ടി​ക്കു​ക​ൾ, ആ​ന്‍റി വൈ​റ​ലു​ക​ൾ, ആ​ന്റി ഫം​ഗ​ലു​ക​ൾ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗ​വും അ​ശാ​സ്ത്രീ​യ ഉ​പ​യോ​ഗ​വും മ​രു​ന്നു​ക​ളോ​ട് രോ​ഗാ​ണു​ക്ക​ൾ പ്ര​തി​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ന്നു. ഇ​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​ന​ത്തി​നും ചി​കി​ത്സ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. ആ​ന്‍റി മൈ​​ക്രോ​ബി​യ​ൽ റ​സി​സ്റ്റ​ൻ​സ് ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യേ​ണ്ട​തും അ​ണു​ബാ​ധ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തേ​ണ്ട​തും ഏ​കാ​രോ​ഗ്യം എ​ന്ന ആ​ശ​യ​ത്തി​ൽ അ​ധി​ഷ്‌​ഠി​ത​മാ​യി ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ ശു​ചി​ത്വ ശീ​ല​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ട്. ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കാ​തെ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

രോ​ഗം വ​രു​ന്ന​ത് ത​ട​യു​ന്ന​തി​ലൂ​ടെ ആ​ൻ​റി ബ​യോ​ട്ടി​ക്ക് പോ​ലെ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് ഇ​ത്​ നേ​രി​ടാ​ൻ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​മ്മു​ടെ പ​രി​സ​ര​ങ്ങ​ളി​ലോ ജ​ലാ​ശ​യ​ങ്ങ​ളി​ലോ വ​ലി​ച്ചെ​റി​യ​രു​ത്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, കോ​ഴി, താ​റാ​വ് എ​ന്നി​വ​ക്ക്​ വെ​റ്റ​റി​ന​റി ഡോ​ക്ട‌​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ മാ​ത്രം ന​ൽ​ക​ണം. 23ന്​ ​ശ​നി​യാ​ഴ്ച ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ നീ​ല വ​സ്ത്രം ധ​രി​ച്ച്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കും.

വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ദ്രം മി​ഷ​ൻ ജി​ല്ല കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​അം​ജി​ത്ത്​ രാ​ജീ​വ്, ഡോ. ​ല​ക്ഷ്​​മി, മാ​സ്​ മീ​ഡി​യ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്​ ആ​ർ. ദീ​പ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Tags:    
News Summary - Misuse of Antibiotics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.