തിരുവനന്തപുരം: 2025ഓടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകുമെന്ന് ലോകാരോഗ്യ സംഘടനയു ടെ വിലയിരുത്തല്‍. കേരളത്തിലെ ക്ഷയരോഗ നിർമാർജന പരിപാടികള്‍ ലോകത്തിന് മാതൃകയാണ െന്നും ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തി െൻറ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംഘം ഇക്കാര്യം അറിയിച്ചത്.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി കെ.കെ. ശൈലജക്ക് കൈമാറി. വയനാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലാണ് സംഘം പഠനം നടത്തിയത്. ഈ ജില്ലകളിലെ സ്ഥാപനങ്ങള്‍, രോഗികള്‍, സന്നദ്ധ സംഘടനകള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ലോകാരോഗ്യ സംഘടന പ്രതിനിധികളായ യു.എസ്.എ.ഐ.ഡി അഡ്വൈസര്‍ അമിപിയാട്ടിക്, സി.ഡി.സി ടെക്നിക്കല്‍ കൺസള്‍ട്ടൻറ് ക്രിസ്റ്റിന ഹോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂനിയന്‍ സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ ജയിനി ടോണ്‍സിങ്, ഡോ. പ്രഹ്ലാദ്കുമാര്‍, ഡോ. രാകേഷ് പി.എസ് എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.